റഷ്യൻ അധിനിവേശം 100 ദിവസം പിന്നിട്ട അവസ്ഥയ്ക്ക് ഇടയിലും ഉക്രൈൻ ക്ലബ് ഫുട്ബോൾ പുനരാരംഭിക്കുകയാണ്. ഈ ഓഗസ്റ്റിൽ രാജ്യത്ത് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ സെലൻസ്കി അനുവാദം നൽകിയിരിക്കുകയാണ്. ഉക്രെയ്നിലെ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ ആൻഡ്രി പവെൽകോ അടുത്തിടെ സെലെൻസ്കിയുമായും ഫിഫയുടെയും യുവേഫയുടെയും തലവൻമാരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഫുട്ബോൾ പുനരാരംഭിക്കുന്നത്.
ഫെബ്രുവരിയിൽ റഷ്യൻ ആക്രമണങ്ങൾ തുടങ്ങിയപ്പോൾ ഉക്രൈൻ ഫുട്ബോൾ അടക്കം എല്ലാം കായിക മത്സരങ്ങളും മറ്റു പൊതുപരുപാടുകളും നിർത്തി വെക്കേണ്ടി വന്നിരുന്നു. പല വിദേശ താരങ്ങളും പരിശീലകരും ഉക്രൈൻ ക്ലബുകൾ ഉപേക്ഷിച്ചതിനാൽ കൂടുതൽ പ്രാദേശിക താരങ്ങളെ ഉൾപ്പെടുത്തി ആകും ഇത്തവണ ലീഗ് നടക്കുക.