ലിയോൺ അഗസ്റ്റിൻ തിരികെയെത്താൻ വൈകും

Img 20211127 120401

ബെംഗളൂരു എഫ് സിയുടെ മലയാളി താരം ലിയോൺ അഗസ്റ്റിൻ പരിക്ക് മാറി തിരികെയെത്താൻ വൈകും. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഡിസംബറിലും താരത്തിന് മത്സരങ്ങൾ നഷ്ടമാകും എന്നും ബെംഗളൂരു എഫ് സി പരിശീലകൻ പെസോളി പറഞ്ഞു. താരത്തിന് നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു പരിക്കേറ്റത്.

പരിക്ക് കൊണ്ട് തന്നെ ലിയോൺ ഒഡീഷക്ക് എതിരെ കളിക്കാൻ ആയിരുന്നില്ല. ബെംഗളൂരു എഫ് സിയുടെ അടുത്ത മത്സരങ്ങളും ലിയോണ് നഷ്ടമാകും. ലിയോൺ മാത്രമല്ല ജയേഷ് റാണെയും തിരികെയെത്താൻ വൈകും എന്ന് പരിശീലകൻ പെസയോളി വ്യക്തമാക്കുന്നു. ലിയോണ് ആങ്കിൾ ഇഞ്ച്വറി ആണ്.

Previous articleആശ്വാസമായി രണ്ടു വിക്കറ്റുകൾ, എങ്കിലും ന്യൂസിലൻഡ് ശക്തം
Next articleബംഗ്ലാദേശ് 330ന് പുറത്ത്