ഓർടിസ് പരിക്ക് മാറി എത്തി, ഇന്ന് ഗോവയ്ക്ക് വേണ്ടി കളിക്കും

20211122 103450

എഫ് സി ഗോവൻ താരം ജോർഗെ ഓർടിസ് ഇന്ന് ഐ എസ് എല്ലിൽ ഇന്ന് ഇറങ്ങും. ഡ്യൂറണ്ട് കപ്പിന് ഇടയിൽ സാരമായി പരിക്കേറ്റ ഓർടിസ്. അവസാന രണ്ട് മാസത്തൊളമായി വിശ്രമത്തിലായിരുന്നു. പ്രീസീസന്റെ ഭൂരിഭാഗവും ഓർടൊസിന് പരിക്ക് കാരണം നഷ്ടമായിരുന്നു. എഫ് സി ഗോവയുടെ പ്രധാന താരമാണ് ജോർഗെ ഓർടിസ്. ഇന്ന് മുംബൈ സിറ്റിയെ ആണ് ഗോവ നേരിടുന്നത്.

കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ ഗോവയ്ക്ക് വേണ്ടി കളിച്ച ഓർടിസ് 6 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. മുൻ അത്ലറ്റിക്കോ മാഡ്രിഡ് ബി താരമാണ് ജോർഗെ ഓർട്ടിസ്. ഗെറ്റഫെ അക്കാദമിയിലൂടെ വളർന്ന താരം സ്പാനിഷ് ക്ലബുകളായ സി വൈ ഡി ലിയോണസ, ആൽബെസെറ്റ വി, റിയൽ ഒവിയേഡോ എന്നീ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleവെങ്കിടേഷ് അയ്യര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കണം – രോഹിത് ശര്‍മ്മ
Next article“തന്റെ ബാഴ്സലോണ കാലം അത്ര ദുരന്തമായിരിന്നില്ല” – ഗ്രീസ്മൻ