“തന്റെ ബാഴ്സലോണ കാലം അത്ര ദുരന്തമായിരിന്നില്ല” – ഗ്രീസ്മൻ

20211122 110731

ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരികെയെത്തിയ ഗ്രീസ്മൻ താൻ ബാഴ്സലോണയിൽ കളിക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് അവിടേക്ക് പോയത് എന്ന് പറഞ്ഞു. ബാഴ്സലോണ കാലം ഇടയ്ക്ക് തനിക്ക് വിഷമകരമായിരുന്നു എങ്കിലും ഒരു ദുരന്തമായിരുന്നില്ല എന്ന് താരം പറഞ്ഞു. താൻ സീസണിൽ ഇരുപതോ ഗോളുകൾ അടിച്ചു കൊണ്ടിരുന്ന ആളാണ്. അതാണ് ആൾക്കാർ തന്നെ ബാഴ്സലോണയിൽ വിലയിരുത്താൻ ഉപയോഗികിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബാഴ്സലോണയ തനിക്ക് വലിയ താരങ്ങൾക്ക് ഒപ്പവും പല പരിശീലകർക്ക് ഒപ്പവും പ്രവർത്തിക്കാനായി. അതിൽ നിന്ന് തനിക്ക് ഏറെ പഠിക്കാനും മെച്ചപ്പെടാനും ആയി. അദ്ദേഹം പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരികെ വരുമ്പോൾ തനിക്ക് ആരാധകർ എങ്ങനെ തിരികെ സ്വീകരിക്കും എന്ന് ഭയമുണ്ടായിരുന്നു എന്നും ഗ്രീസ്മൻ പറയുന്നു.

Previous articleഓർടിസ് പരിക്ക് മാറി എത്തി, ഇന്ന് ഗോവയ്ക്ക് വേണ്ടി കളിക്കും
Next articleകരാർ ചർച്ചകൾ റുദിഗറിന്റെ പ്രകടനത്തെ ബാധിക്കില്ല