ആദ്യ വിജയം തേടി ഈസ്റ്റ് ബംഗാളും ഗോവയും നേർക്കുനേർ

Img 20211207 030439

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ വെച്ച് ഈസ്റ്റ് ബംഗാൾ എഫ്സി ഗോവയെ നേരിടും. ആദ്യ വിജയം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. 4 മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിൽ ഉള്ളത്. പോയിന്റ് ഒന്നും നേടാത്ത ഗോവ പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു‌.

ഈ സീസണിൽ എഫ്‌സി ഗോവയ്ക്ക് അവരുടെ മികച്ച നിലവാരം പുലർത്താൻ ഇതുവരെ ആയില്ല. സീസണിലെ തങ്ങളുടെ ആദ്യ വിജയം നേടാനുള്ള അവസരമായാണ് ഇരു ടീമുകളും ഈ മത്സരത്തെ കാണുന്നത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.

Previous articleവാറിന്റെ വര മറികടന്ന് റിച്ചാർലിസൻ, എല്ലാത്തിനും മുകളിലൂടെ ഗ്രേയുടെ അത്ഭുത ഗോളും!! ആഴ്സണൽ നിലത്ത്!!
Next articleവരാനെ തിരികെയെത്തുന്നു