മാറ്റങ്ങൾ ഒന്നും ഇല്ല! ഈ വരുന്ന സീസൺ ഐ ലീഗ് ജയിക്കുന്നവർ ഐ എസ് എല്ലിൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിന്റെ റോഡ് മാപ്പിൽ മാറ്റം ഉണ്ടാകും എന്നും പ്രൊമോഷനും റിലഗേഷനും ആരംഭിക്കാൻ വൈകും എന്നുമുള്ള വാർത്തകൾ എ ഐ എഫ് എഫ് നിഷേധിച്ചു. ഇത്തരം വാർത്തകൾക്ക് ഒരു അടിസ്ഥാനവും ഇല്ലാ എന്നും റോഡ് മാപ്പിൽ ഒരു മാറ്റവും ഇല്ലാ എന്നും എ ഐ എഫ് എഫ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ റോഡ് മാപ്പ് പ്രകാരം ഈ സീസൺ മുതൽ ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ ആരംഭിക്കേണ്ടത് ആണ്.

ഐ ലീഗ്

ഒരു സീസൺ കഴിഞ്ഞാൽ ഐ എസ് എല്ലിൽ റിലഗേഷനും ആരംഭിക്കും. ഈ കാര്യങ്ങൾ അതുപോലെ തന്നെ നടക്കുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസും പറയുന്നു. ഈ സീസണിലെ ഐ ലീഗ് വിജയികൾ അടുത്ത സീസൺ ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഫിഫയും എ എഫ് സിയും ഇത് അംഗീകരിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു.