അയർലണ്ട് ക്യാപ്റ്റൻ പരിക്കേറ്റ് പുറത്ത്

Newsroom

അയർലണ്ട് ക്യാപ്റ്റൻ കോൾമൻ പരിക്കേറ്റ് പുറത്ത്. കാലിന് ഏറ്റ പരിക്കാണ് കോൾമൻ തിരിച്ചടിയായിരിക്കുന്നത്. പരിക്ക് സാരമുള്ളതായതിനാൽ തന്നെ അടുത്ത മത്സരത്തിൽ താരത്തിന് കളിക്കാനവില്ല. പോളണ്ടിനെതിരെ ആയിരുന്നു അയർലണ്ടിന്റെ അടുത്ത മത്സരം. എവർട്ടന്റെ കൂടെ താരമായ കോൾമന്റെ പരിക്ക് പ്രീമിയർ ലീഗ് ടീമിനും കൂടെ തിരിച്ചടിയാണ്.

കഴിഞ്ഞ മത്സരത്തിൽ വെയിൽസിനോട് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു അയർലണ്ട്. ബ്രാഡി, മക്കാർത്തി, ലോംഗ്, മക്ലീൻ തുടങ്ങി അയർലണ്ടിന്റെ പ്രധാന താരങ്ങൾ എല്ലാം നേരത്തെ തന്നെ പരിക്കിന്റെ പിടിയിലായിരുന്നു.