ലാലിഗ അമേരിക്കയിൽ, അന്തിമ തീരുമാനം താരങ്ങൾ എടുക്കട്ടെ എന്ന് ലാലിഗ

അമേരിക്കയിൽ ലാലിഗ മത്സരങ്ങൾ കളിക്കാനുള്ള അന്തിമ തീരുമാനം താരങ്ങൾക്ക് വിട്ടു കൊടുക്കുന്നതായി ലാലിഗ അറിയിച്ചു. അമേരിക്കയിൽ കളി നടത്താനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആദ്യം നടക്കുന്ന മത്സരമായ ബാഴ്സലോണയും ജിറോണയും തമ്മിലുള്ള പോരാട്ടമാണ് കളിക്കാർ തീരുമാനിക്കട്ടെ എന്ന് ലാലിഗ അറിയിച്ചത്.

കളിക്കാർക്ക് സമ്മതമാണെങ്കിലെ കളി നടക്കു എന്നും അധികൃതർ അറിയിച്ചു. ജനുവരി 27നാകും അമേരിക്കയിൽ ബാഴ്സലോണ ജിറോണ മത്സരം നടക്കുന്നു എങ്കിൽ നടക്കുക എന്നും അവർ പറഞ്ഞു. ഒരു വർഷത്തിൽ ഒരു മത്സരം ലാലിഗയിൽ എന്ന അടിസ്ഥാനത്തിൽ 15 വർഷത്തേക്കാണ് കരാർ.

നേരത്തെ താരങ്ങൾ തന്നെ ഈ നടപടിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. താരങ്ങൾ ചർച്ച ചെയ്തതിന് ശേഷമാകും അവസാന തീരുമാനം ഉണ്ടാവുക.

Previous articleരണ്ട് ചുവപ്പു കാർഡും വാങ്ങി സിറിയക്ക് തോൽവി
Next articleഅയർലണ്ട് ക്യാപ്റ്റൻ പരിക്കേറ്റ് പുറത്ത്