സാഞ്ചസ് ഇല്ലാതെ സൗഹൃദ മത്സരങ്ങൾക്കുള്ള ചിലി ടീം

ചിലിയുടെ അടുത്ത സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ സ്ഥാനമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ്. ഏഷ്യൻ ശ്കതികളായ ജപ്പാനും സൗത്ത് കൊറിയക്കുമെതിരെയാണ് ചിലിയുടെ സഹൃദ മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് മെഡിക്കൽ ടീമിന്റെ അവശ്യ പ്രകാരമാണ് താരത്തെ ടീമിൽ ഉൾപെടുത്താതിരുന്നത്.

സെപ്റ്റംബർ 6നും 10നുമാണ് ജപ്പാനും കൊറിയക്കുമെതിരെയുള്ള മത്സരങ്ങൾ. സീസണിന്റെ തുടക്കത്തിൽ തന്നെ ഫിറ്റ്നസ് വീണ്ടെടുക്കാൻ ബുദ്ധിമുട്ടിയ സാഞ്ചസ് ബ്രൈറ്റനെതിരെ ടീമിൽ ഇടം നേടിയിരുന്നില്ല.  പ്രീമിയർ ലീഗിൽ മോശം സമയത്തിലൂടെ കടന്നു പോവുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് സാഞ്ചസിന് ലഭിക്കുന്ന വിശ്രമം ആശ്വാസം നൽകും.  അതെ സമയം ഈ സീസണിൽ ബാഴ്‌സലോണയിൽ എത്തിയ അർതുറോ വിദാൽ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

 

 

5 ലോകകപ്പ് താരങ്ങളില്ലാതെ ഇംഗ്ലണ്ട് ടീം

സ്പെയിനിനും സ്വിറ്റ്‌സര്‍ലാന്‍ഡിനും എതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ്. റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ട് നേടിയിരുന്ന അഞ്ച് താരങ്ങൾ ഇല്ലാതെയാണ് സൗത്ത്ഗേറ്റ് ടീം പ്രഖ്യാപിച്ചത്. ടീമിൽ ഇടം കണ്ടെത്താൻ കഴിയാത്തവരിൽ പ്രമുഖൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആഷ്‌ലി യങ് ആണ്.

അതെ സമയം ലോകകപ്പിനുള്ള ടീമിൽ ഇടം നേടാതെ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുക്ക് ഷോ ടീമിൽ ഇടം നേടിയിട്ടുണ്ട്. ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടീമിൽ നിന്ന് വിരമിച്ച ഗാരി കാഹിൽ, ജാമി വാർഡി എന്നിവർക്ക് പുറമെ പരിക്കേറ്റ ബേൺലി ഗോൾ കീപ്പർ നിക്ക് പോപ്പ്, ഫിൽ ജോൺസ് എന്നിവരാണ് ടീമിൽ ഇല്ലാത്തത്.

ലിവർപൂൾ താരങ്ങളായ ആദം ലാലാന, ജോ ഗോമസ്, ബേൺലി പ്രതിരോധ താരം ജെയിംസ് ടർകോസ്‌കി, സൗത്താംപ്ടൺ ഗോൾ കീപ്പർ അലക്സ് മകാർത്തി എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Goalkeepers: Jack Butland, Alex McCarthy, Jordan Pickford

Defenders: Trent Alexander-Arnold, Joe Gomez, Harry Maguire, Danny Rose, Luke Shaw, John Stones, James Tarkowski, Kieran Trippier, Kyle Walker

Midfielders: Fabian Delph, Dele Alli, Eric Dier, Jordan Henderson, Adam Lallana, Jesse Lingard, Ruben Loftus-Cheek, Raheem Sterling

Forwards: Harry Kane, Marcus Rashford, Danny Welbeck

വാർഡിക്ക് പിന്നാലെ കാഹിലും വിരമിച്ചു

ഇംഗ്ലണ്ട് ദേശീയ താരം ഗാരി കാഹിലും ഇംഗ്ലണ്ട് ദേശീയ ടീമിൽ നിന്ന് വിരമിച്ചു. ഡിഫൻഡറായ താരം ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റുമായുള്ള ചർച്ചക്ക് ശേഷമാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

60 തവണ ഇംഗ്ലണ്ട് കുപ്പായം അണിഞ്ഞ കാഹിൽ ഹാരി കെയ്നിന് മുൻപ് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്നു. ചെൽസി താരമായ കാഹിൽ 2010 ലാണ് ആദ്യമായി ഇംഗ്ലണ്ടിനായി കളിക്കുന്നത്. 32 വയസുകാരനായ താരം പക്ഷെ ഇപ്പോൾ ചെൽസിയിൽ സാറിയുടെ ടീമിൽ ഇടം ലഭിക്കാതെ ബെഞ്ചിലാണ്.

ഒസിലിനെ വിമർശിച്ച് ടോണി ക്രൂസ്

വംശീയ അധിക്ഷേപത്തിന്റെ പേരിൽ ജർമൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്യൂട് ഓസിലിനെ വിമർശിച്ച് ജർമൻ താരം ടോണി ക്രൂസ്. താരത്തിന്റെ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ രീതിയെയാണ് ജർമനിയിൽഓസിലിന്റെ സഹ താരം കൂടിയായിരുന്ന ക്രൂസ് വിമർശിച്ചത്. എന്നാൽ ഓസിൽ മികച്ചൊരു വിടവാങ്ങൽ അർഹിച്ചിരുന്നു എന്നും ക്രൂസ് പറഞ്ഞു.

തുർക്കിഷ് വംശജനായതിന്റെ പേരിൽ വംശീയ അധിക്ഷേപവും അവഹേളനവും ഏൽക്കേണ്ടി വന്നു എന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിനിടെ ഓസിൽ പറഞ്ഞത്. അതിന്റെ പേരിലാണ് ഓസിൽ ജർമൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.  തുർക്കിഷ് പ്രസിഡന്റിന്റെ കൂടെ ഓസിൽ ഫോട്ടോ എടുത്തത് മുതലാണ് വിവാദങ്ങൾ തുടങ്ങിയത്. ഈ വിഷയത്തിൽ വിമർശനമേറ്റ ഓസിലിനെ ജർമൻ ഫുട്ബോൾ അസോസിയേഷൻ പിന്തുണച്ചില്ലെന്നും താരം ആരോപിച്ചിരുന്നു.

ഇതിനെല്ലാം എതിരെയാണ് ടോണി ക്രൂസ് ഓസിലിനെ വിമർശിച്ച് രംഗത്തെത്തിയത്. വിരമിക്കൽ സമയത്ത് നടത്തിയ പ്രഖ്യാപനങ്ങൾ ശെരിയായില്ലെന്നും ക്രൂസ് കൂട്ടിച്ചേർത്തു. ജർമൻ ടീമിലും ജർമൻ ഫുട്ബോൾ അസോസിയേഷനിലും വംശീയ അധിക്ഷേപം നിലനിൽക്കുന്നില്ലെന്നും ക്രൂസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രോയേഷ്യയുടെ ലോകകപ്പ് ഹീറോ ദേശീയ ടീമിൽ നിന്ന് വിരമിച്ചു

റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രോയേഷ്യയുടെ ഹീറോ ആയിരുന്ന ഗോൾ കീപ്പർ സുബാസിച്ച് ക്രോയേഷ്യൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചു.  ക്രോയേഷ്യയുടെ കൂടെ ഫൈനലിൽ കളിച്ച മൂന്നാമത്തെ താരമാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വെഡ്റൺ കോർലൂക്കയും മാരിയോ മാൻസൂകിച്ചുമാണ് ക്രോയേഷ്യൻ ദേശീയ ടീമിൽ നിന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചത്.

33കാരനായ സുബാസിച്ച് ക്രോയേഷ്യക്ക് വേണ്ടി 44മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ ലോകകപ്പിന് ശേഷം താൻ വിരമിക്കുമെന്ന് തീരുമാനിച്ചിരുന്നെന്ന് താരം പറഞ്ഞു. ലോകകപ്പിൽ ഡെന്മാർക്കിനെതിരെയും റഷ്യക്കെതിരെയും സുബാസിച്ച് രക്ഷപ്പെടുത്തിയ പെനാൽറ്റികളാണ് ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചത്. എന്നാൽ ഫൈനലിൽ ഫ്രാൻസിനോട് 4-2ന് തോൽക്കാനായിരുന്നു ക്രോയേഷ്യയുടെ വിധി. ഫ്രഞ്ച് ടീമായ മൊണാകോയുടെ ഗോൾ കീപ്പറാണ് സുബാസിച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

27ആം വയസ്സിൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിക്ടർ മോസസ്

നൈജീരിയ ഫുട്ബോൾ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചെൽസി താരം വിക്ടർ മോസസ്. സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പോസ്റ്റിലൂടെയാണ് തന്റെ വിരമിക്കൽ മോസസ് പ്രഖ്യാപിച്ചത്. തന്റെ 27മത്തെ വയസ്സിലാണ് താരം ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നത്.  നൈജീരിയക്ക് വേണ്ടി 38മത്സരങ്ങളിൽ കളിച്ച മോസസ് 12 ഗോളുകളും നേടിയിട്ടുണ്ട്.

ഈ കഴിഞ്ഞ ലോകകപ്പിൽ നൈജീരിയയെ പ്രധിനിധികരിച്ച് കളിച്ച മോസസ് ഗ്രൂപ്പ് ഘട്ടത്തിൽ നിർണായക മത്സരത്തിൽ അർജന്റീനയോട് തോറ്റു പുറത്താവുകയായിരുന്നു. അർജന്റീനക്കെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ താരം ഗോളും നേടിയിരുന്നു. നൈജീരിയൻ ടീമിന്റെ കൂടെ ആഫ്രിക്കൻ നേഷൻസ് കപ്പും നേടിയിട്ടുണ്ട്. 2012ൽ റ്വവാണ്ടക്കെതിരെയായിരുന്നു അരങ്ങേറ്റം. 2014ലെ ബ്രസീൽ ലോകകപ്പിലും നൈജീരിയക്ക് വേണ്ടി മോസസ് കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെസ്സി അർജന്റീനയുടെ കളികളിൽ നിന്ന് താൽക്കാലികമായി വിട്ട് നിൽക്കും

ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് താത്കാലികമായി മാറി നിന്നേക്കും എന്ന് റിപ്പോർട്ടുകൾ. ലോകകപ്പിലെ മോശം പ്രകടനം മൂലം പ്രതിസന്ധിയിൽ ഉള്ള അർജന്റീനൻ ഫുബോളിന് മറ്റൊരു തിരിച്ചടിയാകും ഇത്. 2018 ൽ മെസ്സിയെ ഇനി അർജന്റീനൻ ജെഴ്സിയിൽ കാണാനുള്ള സാധ്യത ഇല്ല. അതിന് ശേഷം അടുത്ത വർഷം മാത്രമാകും അർജന്റീനക്കായി കളിക്കുന്ന കാര്യത്തിൽ മെസ്സി തീരുമാനം പ്രഖ്യാപിക്കുക.

31 വയസുകാരനായ മെസ്സിക്ക് അടുത്ത ലോകകപ്പ് വരെയെങ്കിലും കളിക്കാൻ ആവുമെങ്കിലും ആരാകും അടുത്ത അർജന്റീനൻ കോച്ച് എന്നതിനെ അനുസരിച്ചാകും താരം ഭാവി തീരുമാനിക്കുക. അർജന്റീനൻ ജെഴ്സിയിൽ മെസ്സി അനുഭവിക്കുന്ന സമ്മർദ്ദവും താരം താത്കാലിക വിശ്രമം എടുക്കുന്നതിന് പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രോയേഷ്യൻ സ്ട്രൈക്കർ വിരമിക്കൽ പ്രഖ്യാപിച്ചു

ക്രോയേഷ്യൻ സ്ട്രൈക്കർ മാരിയോ മൻസൂഖിച്‌ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ലോകകപ്പ് ഫൈനലിൽ എത്തിയ ക്രോയേഷ്യൻ ടീമിലെ നിർണായക സാനിധ്യമായിരുന്നു മൻസൂഖിച്. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിന് എതിരായ വിജയ ഗോൾ നേടിയത് താരമായിരുന്നു.

32 വയസുകാരനായ താരം ക്രോയേഷ്യക്കായി 89 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവർക്കായി 33 ഗോളുകളും നേടി. വിരമിക്കൽ പ്രഖ്യാപിച്ചതോടെ ലോകകപ്പ് ഫൈനൽ ആയി താരത്തിന്റെ അവസാന രാജ്യാന്തര മത്സരം. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ താരമാണ്‌മൻസൂഖിച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിൽവയും സ്പാനിഷ്‌ ബൂട്ടഴിച്ചു

പികെക്ക് പിന്നാലെ ഡേവിഡ് സിൽവയും രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിലൂടെയാണ് സിൽവ തന്റെ സ്പാനിഷ് കരിയറിന് അന്ത്യം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ്‌32 കാരനായ സിൽവ.

2006 മുതൽ സ്പെയിൻ ദേശീയ ടീം അംഗമാണ് സിൽവ. സ്പെയിനിനൊപ്പം 2008,2012 യൂറോ കപ്പും 2010 ലെ ലോകകപ്പും നേടിയിരുന്നു. ഇന്നലെയാണ് സ്പാനിഷ് താരം പികെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ സ്പാനിഷ് സുവർണ്ണ തലമുറയിലെ 2 പേരെയാണ് പുതിയ പരിശീലകൻ ലൂയിസ് എൻറികേക്ക് നഷ്ടമാവുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഞെട്ടിച്ച് പികെ, ഇനി സ്പെയിനിനായി കളിക്കില്ല

സ്പെയിൻ രാജ്യാന്തര താരം ജറാഡ് പികെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 31 വയസുകാരനായ പികെ സ്പാനിഷ് സൂപ്പർ കാപ്പിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് ഇനി സ്പെയിനിനായി കളിക്കില്ല എന്ന് വ്യക്തമാക്കിയത്.

സ്പാനിഷ് ടീമിൽ റാമോസിനൊപ്പം മികച്ച സെൻട്രൽ ഡിഫൻസ് പങ്കാളിത്തം വളർത്തിയെടുത്ത താരം 2008 യൂറോ, 2010 ലോകകപ്പ്, 2012 യൂറോ കപ്പ് എന്നിവ നേടിയിട്ടുണ്ട്. സ്പെയിൻ പരിശീലകൻ ലൂയിസ് എൻറികെയുമായി താൻ സംസാരിച്ചെന്നും തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാമറൂണിനെ ഇനി ഡച്ച് ഇതിഹാസങ്ങൾ പരിശീലിപ്പിക്കും

ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ ദേശീയ ടീമിനെ ഡച്ച് ഫുട്ബോൾ ഇതിഹാസം ക്ലാരൻസ് സീഡോർഫ് പരിശീലിപ്പിക്കും. ഡച്ചുകാരൻ തന്നെയായ പാട്രിക് ക്ലയ്വർട്ട് അദ്ദേഹത്തിന്റെ സഹ പരിശീലകനാകും.

2019 മാർച്ചിൽ കാമറൂണിൽ തന്നെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിനായി ടീമിനെ ഒരുക്കുക എന്നതാവും ഇരുവരുടെയും പ്രഥമ ജോലി. 42 കാരനായ സീഡോർഫ് ടിപോർട്ടിവോ ല കോരുണ, മിലാൻ, ചൈനീസ് ക്ലബ്ബ് ശൻസൻ എന്നിവരെയും പരിശീലിപിച്ചിട്ടുണ്ട്. മുൻ മിലാൻ, റയൽ മാഡ്രിഡ്, ഇന്റർ ടീമുകൾക്ക് വേണ്ടി കളിച്ച സീഡോർഫ് അക്കാലത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു.

മുൻ ബാഴ്സ സ്ട്രൈക്കറായ ക്ളൈവർട്ട് 2014 ലോകകപ്പ് സെമിയിൽ എത്തിയ ഹോളണ്ട് ദേശീയ ടീമിൽ വാൻഗാലിന് കീഴിൽ സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രായം 45, ഈജിപ്ത് ഗോളി വിരമിച്ചു

ഈജിപ്തിന്റെ 45 വയസുകാരൻ ഗോൾകീപ്പർ ഇസ്സാം എൽ ഹാദരി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. റഷ്യൻ ലോകകപ്പിൽ സൗദി അറേബ്യക്ക് എതിരെ കളിച്ച താരം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയ വഴിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഈജിപ്തിനൊപ്പം 4 തവണ ആഫ്രിക്കൻ നേഷൻസ് കപ്പ് സ്വന്തമാക്കിയിട്ടുണ്ട് എൽ ഹാദരി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version