സ്കോട്ട്‌ലൻഡിനെ നിലംപരിശാക്കി ബെൽജിയം

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ബെൽജിയത്തിന് വൻ വിജയം. സ്കോട്ട്‌ലൻഡിനെ നേരിട്ട ബെൽജിയം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. സ്കോട്ട്‌ലൻഡിന്റെ അവസാന 35 വർഷത്തെ ഏറ്റവും വലിയ പരാജയമായി ഇത്. ലോകകപ്പിൽ ബെൽജിയം കളിച്ച മികവ് ഇന്നും അവർ തുടരുന്നതാണ് കണ്ടത്.

ചെൽസി താരം ഹസാർഡാണ് ഇന്ന് താരമായത്. ഹസാർഡ് ഒരു ഗോൾ നേടുകയും രണ്ടു ഗോളിന് അവസരം ഒരുക്കുകയും ചെയ്തു. സബ്ബായി രണ്ടാം പകുതിയിൽ എത്തിയ ബാറ്റ്ഷുവായി ഇരട്ട ഗോളുകളുമായി തിളങ്ങി‌. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുകാകുവാണ് ബെൽജിയത്തിനായി സ്കോർ ചെയ്ത മറ്റൊരു താരം‌. ബെൽജിയത്തിനായി അവസാന 16 മത്സരങ്ങളിൽ 18 ഗോളുകളാണ് ലുകാകു നേടിയത്.

സാറി അമ്പാടുവിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു- ഗിഗ്സ്

വെയിൽസ് താരം ഈഥൻ അമ്പാടുവിന് ചെൽസി പരിശീലകൻ മൗറീസിയോ സാറി കൂടുതൽ അവസരങ്ങൾ നൽകണമെന്ന് വെയിൽസ് പരിശീലകൻ റയാൻ ഗിഗ്സ്. വെയിൽസ് ജയം നേടിയ റിപബ്ലിക് ഓഫ് അയർലന്റിന് എതിരായ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗിഗ്സ്.

ചെൽസിയുടെ താരമായ 17 വയസുകാരൻ അമ്പാടു വെയിൽസിനായി ഇന്നലെ മികച്ച പ്രകടനമാണ് നടത്തിയത്. മധ്യനിരയിൽ കളിച്ച താരം ഒരു അസിസ്റ്റും സ്വന്തം പേരിലാക്കി.

പ്രായത്തിൽ കവിഞ്ഞ പക്വതയും കളിയും പുറത്തെടുക്കുന്ന താരത്തെ ചെൽസിയുടെ ആദ്യ ടീമിലേക്ക് സാറി പരിഗണിക്കണം എന്ന് ഗിഗ്സ് പറഞ്ഞു. അമ്പാടുവിലെ അസാമാന്യ പ്രതിഭയെ സാറി തിരിച്ചറിയും എന്ന പ്രതീക്ഷയും ഗിഗ്സ് പങ്കുവച്ചു.

സെന്റർ ബാക്കായ അമ്പാടുവിന് മധ്യനിരയിലും കളിക്കാനാവും. കഴിഞ്ഞ സീസണിൽ അന്റോണിയോ കൊണ്ടേക്ക് കീഴിൽ താരം ഏതാനും കപ്പ് മത്സരങ്ങളിൽ ചെൽസി സീനിയർ ടീമിനായി താരം കളിച്ചിരുന്നു.

റൊട്ടേഷൻ സമ്പ്രദായം ഇനിയില്ല, നെയ്മർ ഇനി ബ്രസീൽ സ്ഥിരം ക്യാപ്റ്റൻ

ഓരോ മത്സരങ്ങൾക്കും ഓരോ ക്യാപ്റ്റൻ എന്ന സമ്പ്രദായം ബ്രസീൽ പരിശീലകൻ ടിറ്റെ ഉപേക്ഷിച്ചു. സൂപ്പർ താരം നെയ്മറിനെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചു. ലോകകപ്പിൽ അടക്കം തിയാഗോ സിൽവ, മിരാണ്ട, നെയ്മർ എന്നിങ്ങനെ മാറി മാറി ക്യാപ്റ്റന്മാരെ ബ്രസീൽ പരീക്ഷിച്ചിരുന്നു.

ക്യാപ്റ്റൻ പദവി തനിക്ക് നല്ല കാര്യമാവുമെന്നാണ് നെയ്മർ പ്രതികരിച്ചത്. വിമർശനങ്ങൾക്ക് മൗനമാണ് തന്റെ മറുപടി എന്നും ബ്രസീൽ ക്യാപ്റ്റൻ പ്രതികരിച്ചു.

ഡെന്മാർക്ക് ഫുട്ബോൾ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

ഡെന്മാർക്ക് ഫുട്ബോളിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ഫുട്ബോൾ അസോസിയേഷനും താരങ്ങളും തർക്കമുള്ളതിനാൽ രാജ്യാന്തര ടീമിൽ നിന്ന് പ്രമുഖ താരങ്ങളെല്ലാം വിട്ടു നിന്നിരുന്നു.

കഴിഞ്ഞ ദിവസം സ്ലോവാക്യക്കെതിരായ സൗഹൃദ മത്സരത്തിൽ ഡെന്മാർക്കിനായി രാജ്യത്തെ മൂന്നാം ഡിവിഷനിലെ താരങ്ങളും ഫുട്സാൽ കളിക്കാരും ആയിരുന്നു ഇറങ്ങിയത്. ഇനി യുവേഫ നാഷൺസ് ലീഗ് മത്സരമാണ് വരാനുള്ളത് എന്നതു കൊണ്ട് അസോസിയേഷനും താരങ്ങളും താൽക്കാലികമായി ഒത്തുതീർപ്പിലെത്തി. മുമ്പ് നിലവിലുണ്ടായിരുന്ന അതേ കരാർ താൽക്കാലികമായി അസോസിയേഷൻ താരങ്ങളുമായി പുതുക്കിയിരിക്കുകയാണ്.

ഞായറാഴ്ച വെയിൽസിനെതിരെയാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം. ആ മത്സരം വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്. മത്സര ശേഷം വീണ്ടും പുതിയ കരാറിന് മേലുള്ള ചർച്ച തുടരും.

താരങ്ങൾ രാജ്യാന്തര ടീമിന്റെ സ്പോൺസേഴ്സിന്റെ എതിരായുള്ള സ്പോൺസർമാരുമായി കരാറിൽ എത്തരുത് എന്ന് അസോസിയേഷൻ പറഞ്ഞതാണ് പ്രശ്നങ്ങളുടെ കാരണം. ഈ ആവശ്യം അംഗീകരിക്കാൻ താരങ്ങൾ ഒരുക്കമല്ല.

അമേരിക്കകെതിരായ ബ്രസീൽ ആദ്യ ഇലവൻ ടിറ്റെ പ്രഖ്യാപിച്ചു

ലോകകപ്പിന് ശേഷമുള്ള ബ്രസീലിന്റെ ആദ്യ സൗഹൃദ മത്സരത്തിനായുള്ള ആദ്യ ഇലവൻ ടിറ്റെ പ്രഖ്യാപിച്ചു. നാളെ അമേരിക്കക്കെതിരെയാണ് ബ്രസീലിന്റെ മത്സരം. കാര്യമായ മാറ്റങ്ങളുമായാണ് ടിറ്റെയുടെ ആദ്യ ഇലവൻ എത്തുന്നത്. മുന്നേറ്റ നിരയിൽ ഫർമീനോ സ്ട്രൈക്കറായും ഡഗ്ലസ് കോസ്റ്റ് വലതു വിങ്ങിലും എത്തും. നെയ്മർ ഇടതു ഭാഗത്തു കൂടെ തന്നെ ആക്രമണം നടത്തും.

മിഡ്ഫീൽഡിൽ കൗട്ടീനോയ്ക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് ആകും ഇറങ്ങുക. ഡിഫൻസീവ് മിഡായി കസമേറോയും ഉണ്ടാകും. ഡിഫൻസിൽ തിയാഗോ സിൽവക്കൊപ്പം മാർക്കിനസ് ആകും ആദ്യ ഇലവനിൽ എത്തുക. ലിവർപൂളിന്റെ ഫാബിനോ റൈറ്റ് ബാക്കായും ഫിലിപ്പെ ലൂയിസ് ലെഫ്റ്റ് ബാക്കായും ഇറങ്ങും.

ബാഴ്സലോണയുടെ ആർതർ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആൻഡ്രെസ് പെരേര എന്നിവറ്റ് ബെഞ്ചിലും ഉണ്ടാകും.

ബ്രസീൽ ഇലവൻ:
അലിസൺ, ഫിലിപ്പെ ലൂയിസ്, തിയാഗോ സിൽവ, മാർകിനസ്, ഫാബിനോ, കസമേറൊ, കൗട്ടീനോ, ഫ്രെഡ്, നെയ്മർ, കോസ്റ്റ, ഫർമീനോ

പരിക്ക്, ഫെല്ലൈനി അടക്കം മൂന്ന് ബെൽജിയൻ താരങ്ങൾ പുറത്ത്

സൗഹൃദ മത്സരത്തിനും യുവേഫ നാഷൺസ് കപ്പിനുമായുള്ള ബെൽജിയം ടീമിൽ നിന്ന് മൂന്ന് താരങ്ങൾ പരിക്ക് കാരണം പുറത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫെല്ലൈനി, സ്ട്രൈകക്ർ ബെന്റെകെ, ഗോൾകീപ്പർ സിമൊൺ മിഗ്നൊലെ എന്നിവരാണ് പരിക്ക് കാരണം പുറത്തായിരിക്കുന്നത്. പരിക്കിന്റെ വിശദ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഫെല്ലൈനിയുടെയും മിഗ്നൊലെയുടെയും പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരങ്ങൾ. നാളെ സ്കോട്ട്‌ലൻഡുമായി സൗഹൃദ മത്സരവും ചൊവ്വാഴ്ച ഐസ്ലന്യുമായി യുവേഫ നാഷൺസ് കപ്പിലുമാണ് ബെൽജിയം കളിക്കേണ്ടത്.

കൊളംബിയയുടെ പരിശീലക സ്ഥാനത്ത് നിന്ന് പെക്കർമാൻ പടിയിറങ്ങി

കൊളംബിയൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പെക്കർമാൻ പടിയിറങ്ങി. 6 വർഷത്തിൽ അധികം കൊളംബിയയെ പരിശീലിപ്പിച്ചതിനു ശേഷമാണു പെക്കർമാൻ പടിയിറങ്ങുന്നത്.  രണ്ടു ലോകകപ്പിൽ അടക്കം കൊളംബിയയെ പരിശീലിപ്പിച്ച പെക്കർമാൻ കൊളംബിയയെ രണ്ടു തവണയും ടീമിന്റെ നോക് ഔട്ട് ഘട്ടത്തിൽ എത്തിച്ചിരുന്നു.

2012 ജനുവരിയിലാണ് പെക്കർമാൻ കൊളംബിയയുടെ പരിശീലകനായി ചുമതലയേറ്റത്. കൊളംബിയ ടീമിന്റെ മോശം അവസ്ഥയിലാണ് പെക്കർമാൻ പരിശീലകനായി ചുമതലയേൽക്കുന്നത്. തുടർന്ന് അങ്ങോട്ട് കൊളംബിയ ടീമിനെ ലാറ്റിൻ അമേരിക്കയിലെ മികച്ച ഫുട്ബോൾ ടീമായി വളർത്തിക്കൊണ്ടുവരാൻ ഈ അർജന്റീനക്കാരനായി.

റഷ്യൻ ലോകകപ്പിൽ പെനാൽറ്റിയിൽ ഇംഗ്ലണ്ടിന് തോറ്റു കൊളംബിയ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ഇതിനെ തുടർന്നാണ് പെക്കർമാൻ കൊളംബിയയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചത്. 2014ലോകക്കപ്പിൽ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ആണ് പെക്കർമാന്റെ കൊളംബിയയെ തോൽപ്പിച്ചത്. 2022 ഖത്തർ ലോകകപ്പ് വരെ പെക്കർമാൻ കൊളംബിയയുടെ പരിശീലകനായി തുടരണമെന്ന് കൊളംബിയ ഫുട്ബോൾ ഫെഡറേഷൻ ആഗ്രഹിച്ചിരുന്നെങ്കിലും പെക്കർമാൻ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ലിവർപൂളിന്റെ റോബേർട്സൺ ഇനി സ്കോട്ട്‌ലൻഡ് ക്യാപ്റ്റൻ

സ്കോട്ലാൻഡിന്റെ ക്യാപ്റ്റനായി ലിവർപൂൾ ലെഫ്റ്റ് ബാക്ക് ആൻഡ്രൂ റോബേർട്സണെ നിയമിച്ചു. മുൻ ക്യാപ്റ്റൻ സ്കോട് ബ്രൌൺ വിരമിച്ചതിന് ശേഷം സ്ഥിരമായി ഒരു ക്യാപ്റ്റൻ സ്കോട്ലാൻഡിന് ഉണ്ടായിരുന്നില്ല. അതിനൊരു അവസാനം ഇട്ട് കൊണ്ടാണ് പരിശീലകൻ അലക്സ് മക്ലീഷ് റോബർട്സണെ ക്യാപ്റ്റൻ സ്ഥാനത്ത് നിയമിച്ചത്.

24കാരനായ താരം സ്കോട്ട്‌ലൻഡിന്റെയും ലിവർപൂളിന്റെയും സ്ഥിരം ലെഫ്റ്റ് ബാക്കാണ്. കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് കുതിപ്പിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് റോബേർട്സൺ. ഈ സീസണിലും താരം നന്നായാണ് തുടങ്ങിയത്. ലിവർപൂൾ നാല് ലീഗ് മത്സരങ്ങൾ കളിച്ചപ്പോൾ നാല് അസിസ്റ്റുകൾ താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

യുവേഫ നാഷൺസ് ടൂർണമെന്റിൽ ബെൽജിയത്തെയും അൽബാനിയയെയും ആണ് ഈ ആഴ്ച സ്കോട്ട്‌ലൻഡിന് നേരിടേണ്ടത്.

കോസ്റ്റയില്ല സ്പെയിൻ ടീമിൽ പകരക്കാരനായി ആസ്പസ്

യുവേഫ നാഷൺസ് ലീഗിനായി പ്രഖ്യാപിച്ച സ്പാനിഷ് ടീമിൽ നിന്ന് ഡിയേഗോ കോസ്റ്റ പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ടീമിൽ നിന്ന് വിട്ടു നിൽക്കുന്നത്. പുതിയ പരിശീലകൻ ലൂയി എൻറികെയുടെ കീഴിൽ സ്പെയിൻ പ്രഖ്യാപിച്ച ആദ്യ സ്ക്വാഡിൽ നിന്നാണ് കോസ്റ്റ പിന്മാറിയത്. കോസ്റ്റയ്ക്ക് പകരക്കാരനായി സെൽറ്റ വീഗോ സ്ട്രൈക്കർ ഇയാഗോ ആസ്പസിനെ എൻറികെ ടീമിലേക്ക് എടുത്തു.

ഈ ആഴ്ച ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും എതിരെയാണ് സ്പെയിനിന്റെ മത്സരങ്ങൾ.

ഫാഗ്നറിന് പരിക്ക്, ബ്രസീൽ ടീമിൽ ഉണ്ടാകില്ല

അടുത്ത ആഴ്ച നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീൽ ടീമിൽ നിന്ന് റൈറ്റ് ബാക്ക് ഫാഗ്നർ പുറത്ത്. കാലിനേറ്റ പരിക്കാണ് ഫാഗ്നറിന് തിരിച്ചടി ആയിരിക്കുന്നത്. കൊ റിയ താരമായ ഫാഗ്നർ ആയിരുന്നു ലോകകപ്പിൽ ബ്രസീലിന്റെ റൈ ബാക്ക് പൊസിഷനിൽ കളിച്ചത്. ലോകകപ്പിൽ ഡനീലോയ്ക്ക് ഏറ്റ പരിക്കായിരുന്നു ഫാഗ്നറിനെ ടീമിൽ എത്തിച്ചത്.

ഫാഗ്നറിന് പരിക്കേതോടെ റൈറ്റ് ബാക്ക് പൊസിഷനിൽ ലിവർപൂൾ താരം ഫാബിനോ ഇറങ്ങാനാണ് സാധ്യത. അമേരിക്കയ്ക്കും എൽ സാല്വദോറിനും എതിരെയാണ് ബ്രസീലിന്റെ അടുത്ത ആഴ്ചയിലെ മത്സരങ്ങൾ.

രാജ്യാന്തര മത്സരങ്ങൾ; 11 ബാഴ്സ താരങ്ങൾ ടീമിൽ

അടുത്ത ആഴ്ച നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ 11 ബാഴ്സലോണ താരങ്ങൾ അവരവുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കളിക്കും. മെസ്സി, ആൽബ, വിദാൽ എന്നീ താരങ്ങൾ ഈ ഇടവേളയിൽ രാജ്യാന്തര ടീമുകളിൽ ഇല്ല. മെസ്സി വിശ്രമം ആവശ്യപ്പെട്ടതു കൊണ്ടാണ് മെസ്സിയെ അർജന്റീന ടീമിൽ എടുക്കാതിരുന്നത്.

രാജ്യാന്തര മത്സരങ്ങൾക്ക് കളിക്കുന്ന താരങ്ങളും ടീമും

സ്പെയിൻ: ബുസ്കെറ്റ്സ്, സെർജി റൊബേർട്ടോ

ഫ്രാൻസ്: ഉംറ്റിറ്റി, ഡെംബലെ

ബ്രസീൽ: ആർതർ, കൗട്ടീനോ

ജർമ്മനി: ടെർ സ്റ്റേഗൻ

ബെൽജിയം: വെർമലൻ

ഹോളണ്ട്: സിലെസൻ

ഉറുഗ്വേ: സുവാരസ്

ക്രൊയേഷ്യ: റാകിറ്റിച്

പ്രമുഖരെ പുറത്തിരുത്തി ലൂയിസ് എൻറിക്വേയുടെ ആദ്യ സ്പെയിൻ ടീം

പ്രമുഖ താരങ്ങളെ പുറത്തിരുത്തി സ്പെയിനിന്റെ പുതിയ പരിശീലകൻ ലൂയിസ് എൻറിക്വേ ടീം പ്രഖ്യാപിച്ചു.  11 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ ടീമിൽ ലോകകപ്പിൽ ടീമിൽ ഉണ്ടായിരുന്ന പലരെയും ഒഴിവാക്കിയിട്ടുണ്ട്.  യുവേഫ നേഷൻസ് കപ്പിൽ ഇംഗ്ലണ്ടിനെതിരെയും ക്രോയേഷ്യക്കെതിരെയുമാണ് സ്പെയിനിന്റെ മത്സരങ്ങൾ.

റഷ്യ ലോകകപ്പിൽ സ്പെയിൻ ടീമിൽ കളിച്ച 13 താരങ്ങളെ നിലർനിർത്തിയപ്പോൾ 11 പുതിയ താരങ്ങൾക്ക് പുതിയ പരിശീലകൻ അവസരം നൽകിയിട്ടുണ്ട്. പികേ, ഇനിയേസ്റ്റ, ഡേവിഡ് സിൽവ എന്നിവർ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് കൊണ്ട് അവരെ ഒഴിവാക്കിയാണ് എൻറിക്വേ ടീം പ്രഖ്യാപിച്ചത്.

ഗോൾ കീപ്പർ റെയ്ന, ഓഡ്രിയോസോള, മോൺറിയാൽ, ജോർഡി അൽബ, കോകെ, ലൂക്കാസ് വസ്‌കസ്, ഇയാഗോ അസ്പാസ് എന്നിവരാണ് ടീമിൽ ഇടം നേടാനാവാതെ പോയവർ. റഷ്യൻ ലോകകപ്പ് ടീമിൽ ഇടം നേടാനാവാതെ പോയ ചെൽസി താരങ്ങളായ മൊറാട്ട, അലോൺസോ എന്നിവർക്ക് പുറമെ സെബല്ലോസ്, സൂസോ, റോഡ്രി, സെർജി റോബർട്ടോ, ഇനിഗോ മാർട്ടിനസ്,ഡിയേഗോ ലോറെന്റെ, അൽബിയോൾ, പൗ ലോപസ് എന്നിവരാണ് ടീമിൽ ഇടം നേടിയവർ.

Goalkeepers
De Gea (Manchester United)
Kepa (Chelsea)
Pau López (Betis)

Defenders
Carvajal (Real Madrid)
Azpilicueta (Chelsea)
Albiol (Nápoles)
Diego Llorente (Real Sociedad)
Nacho (Real Madrid)
Sergio Ramos (Real Madrid)
Íñigo Martínez (Athletic)
Marcos Alonso (Chelsea)
Gayà (Valencia)

Midfielders
Busquets (Barcelona)
Sergi Roberto (Barcelona)
Rodrigo (Atlético)
Saúl (Atlético)
Thiago (Bayern)
Ceballos (Real Madrid)

Forwards
Isco (Real Madrid)
Asensio (Real Madrid)
Morata (Chelsea)
Diego Costa (Atlético)
Suso (AC Milan)
Rodrigo Moreno (Valencia)

Exit mobile version