വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലീഷ് ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ചു ഇതിഹാസ താരം ഇയാൻ റൈറ്റ് രംഗത്ത്. ഫോം പരിഗണിച്ച് അല്ല ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പ് അല്ല എന്ന് വിമർശിച്ച റൈറ്റ് എന്ത് വന്നാലും ചില താരങ്ങൾക്ക് ടീമിൽ ഇടം ഉറപ്പാണ് എന്നും വിമർശിച്ചു. ചില താരങ്ങൾക്ക് എന്ത് ചെയ്താൽ ആണ് ടീമിൽ ഇടം പിടിക്കാൻ ആവുക എന്നു തനിക്ക് അറിയില്ലെന്നും ഇതിഹാസ ആഴ്സണൽ താരം പറഞ്ഞു.
നിലവിൽ മിലാനിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന ടൊമോരി ഇതിലും കൂടുതൽ എന്ത് ചെയ്താൽ ആണ് ടീമിൽ ഇടം പിടിക്കുക എന്നും ചോദിച്ചു ഇയാൻ റൈറ്റ്. വെസ്റ്റ് ഹാമിൽ മികവ് തുടരുന്ന ക്രസ്വൽ, ബോവൻ, ക്രിസ്റ്റൽ പാലസിൽ അതുഗ്രൻ ഫോമിലുള്ള ഗാല്ലഹർ, ആഴ്സണലിൽ മികവ് തുടരുന്ന ബെൻ വൈറ്റ് എന്നിവർക്ക് ടീമിൽ ഇടം ഇല്ലാത്തതും ചോദ്യം ചെയ്തു റൈറ്റ്. പ്രതിരോധത്തിൽ മോശം ഫോമിലുള്ള ആസ്റ്റൻ വില്ലയുടെ മിങ്സ്, മുന്നേറ്റത്തിൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ പോലും ഇടമില്ലാത്ത റഹീം സ്റ്റർലിങ്, പരിക്കിൽ നിന്നു തിരിച്ചെത്തി ഏതാനും മത്സരങ്ങൾ മാത്രം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർകോസ് റാഷ്ഫോർഡ് എന്നിവരെ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ടീമിന് നേരെ ആരാധകരിൽ നിന്നും വിമർശനം ഉണ്ടായിരുന്നു.