വിജയക്കുതിപ്പ് തുടരാൻ ഡോർട്ട്മുണ്ട് ബെൻഫിക്കയ്‌ക്കെതിരെ

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലിവര്പൂളിനെയും മാഞ്ചസ്റ്റർ സിറ്റിയെയും ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ പരാജയപ്പെടുത്തിയതിനു ശേഷം മുൻ ജർമ്മൻ ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് നാളെ ബെൻഫിക്കയെ നേരിടും. കഴിഞ്ഞ വർഷത്തെ പോലെ നൂറു ശതമാനം വിജയം ഉറപ്പിക്കാനാണ് ഡോർട്ട്മുണ്ടിന്റെ ശ്രമം. ലൂസിയാന ഫെവ്‌റേയുടെ ഡോർട്ട്മുണ്ട് മികച്ച പ്രീ സീസണുമായി ബുണ്ടസ് ലീഗ സ്വന്തമാക്കാനാണ് ഡോർട്മുണ്ടിന്റെ ശ്രമം.

36 തവണ പോർച്ചുഗീസ് ചാമ്പ്യന്മാരായ ബെൻഫിക്ക കഴിഞ്ഞ സീസണിൽ പോർട്ടോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത് ആയിരുന്നു. മുപ്പത്തിനാല് ഗോളുമായി ടോപ്പ് സ്‌കോറർ ആയ യോനാസ് ബെൻഫിക്കക്ക് വേണ്ടി ഇറങ്ങുന്നുണ്ട്. നാളെ രാവിലെ ഇന്ത്യൻ സമയം 5.35നാണ് മത്സരം നടക്കുക.

സ്‌ക്വാഡ്

ബൊറൂസിയ ഡോർട്ട്മുണ്ട്:Boadu, Bochdorn, Bruun Larsen, Burnic, Dahoud, Diallo, Dieckmann, Gomez, Götze, Hakimi, Hitz, Hupe, Isak, Oelschlägel, Philipp, Pieper, Piszczek, Pulisic, Reus, Rode, Sahin, Sancho, Schmelzer, Sechelmann, Toljan, Toprak, Wolf, Zagadou

ബെൻഫിക്ക:Almeida, Amaral, Castillo, Cervi, Chiquinho, Chrien, Conti, Dias, Ebuehi, Elhouni, Eliseu, Duarte, Fejsa, Ferreyra, Grimaldo, Jardel, Jonas, Kalaica, Lema, Luisao, Milos, Parks, Pizzi, Ponck, Ribeiro, Salvio, Samaris, Seferovic, Semedo, Silva, Svilar, Varela, Vlachodimos, Willock, Zivkovic

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement