പോഗ്ബ കുറച്ച് കൂടെ ബുദ്ധി ഉപയോഗിക്കണം എന്ന് സ്കോൾസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയ്ക്ക് ഉപദേശവുമായി ഇതിഹാസ താരം പോൾ സ്കോൾസ്. പോൾ പോഗ്ബ മികച്ച താരമായി മാറണമെങ്കിൽ ഇത്തിരി കൂടി ബുദ്ധി ഉപയോഗിക്കണമെന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ സ്കോൾസിന്റെ ഉപദേശം. പോഗ്ബയ്ക്ക് സ്ഥിരത ഇല്ലായെന്നാണ് സ്കോൾസിന്റെ അഭിപ്രായം. ഒരു ആഴ്ച നന്നയി കളിച്ചാൽ അടുത്ത ആഴ്ച മോശമാകുന്നതാണ് പോഗ്ബയുടെ പ്രകൃതം.

മൂന്നോ നാലോ മത്സരങ്ങൾ കൂടുമ്പോഴേ പോഗ്ബയുടെ മികച്ച പ്രകടനം വരുന്നുള്ളൂ എന്നും ലീഗുകൾ വിജയിക്കാൻ ഇതുപോലുള്ള പ്രകടനം പോരാ എന്നും സ്കോൾസ് പറയുന്നു. പോഗ്ബ മികച്ച ടാലന്റ് ആണ്. അത് ലോകകപ്പിൽ എല്ലാവരും കണ്ടതാണ്. പക്ഷെ ലോകത്തെ മികച്ച താരങ്ങളിൽ ഒന്നാകണമെങ്കിൽ പോഗ്ബ ഇനിയും തലച്ചോറ് ഉപയോഗിക്കേണ്ടതുണ്ടെന്ന് സ്കോൾസ് പറഞ്ഞു. മുമ്പും പോഗ്ബയ്ക്കെതിരെ വിമർശനവുമായി സ്കോൾസ് വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement