അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ 2021 വരെ ഉണ്ടാവില്ല

- Advertisement -

കൊറോണ ബാധ ഫുട്ബോൾ ലോകത്തെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്ന അവസരത്തിൽ ഈ വർഷം നടക്കേണ്ട രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ ഒക്കെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഫിഫ ആലോചിക്കുകയാണ് എന്ന് ഫിഫയുടെ വൈസ് പ്രസിഡന്റായ വിക്ടർ മൊണ്ടാഗ്ലിയാനി. ഇതിനകം തന്നെ ജൂലൈ വരെയുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും ഫിഫ ഉപേക്ഷിച്ചിട്ടുണ്ട്.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങളും ഒഴിവാക്കാൻ ആണ് ഇപ്പോൾ ഫിഫ ആലോചിക്കുന്നത്. ഒരോ രാജ്യത്തെയും പ്രാദേശിക ലീഗുകളെ സഹായിക്കാൻ ആണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത് എന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു‌. പ്രാദേശിക സീസൺ ആണ് ഏറ്റവും പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോൾ സീസൺ പുനരാരംഭിച്ചാലും തുടക്കത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisement