ചുല്ലോവ മോഹൻ ബഗാൻ വിട്ട് വീണ്ടും ഈസ്റ്റ് ബംഗാളിൽ

മോഹൻ ബഗാൻ താരമായ ലാൽറാം ചുല്ലോവയെ വൈരികളായ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. 25കാരനായ ഡിഫൻഡർ അവസാന രണ്ടു സീസണുകളിലായി മോഹൻ ബഗാൻ നിരയിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ഈ ഐ ലീഗിൽ മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.

ചുല്ലോവയ്ക്ക് ഇത് ഈസ്റ്റ് ബംഗാളിലേക്കുള്ള മടക്കം കൂടിയാണ്. രണ്ട് വർഷം മുമ്പ് ഈസ്റ്റ് ബംഗാളിൽ നിന്ന് തന്നെയാണ് ചുല്ലോവ ബഗാനിലേക്ക് പോയിരുന്നത്. 2018ൽ ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടവും ചുല്ലോവ നേടിയിരുന്നു. മുമ്പ് ഐസാളിന്റെ താരമായിരുന്നു ചുല്ലോവ. 2014 മുതൽ ഐസാളിൽ കളിച്ച താരം ഐസാളിനൊപ്പം ഐ ലീഗ് കിരീടം നേടിയിരുന്നു.

Previous articleസഹലിനെ എ ടി കെ റാഞ്ചുമെന്ന് അഭ്യൂഹങ്ങൾ പടച്ചുവിട്ട് കൊൽക്കത്ത പത്രങ്ങൾ
Next articleഅന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ 2021 വരെ ഉണ്ടാവില്ല