അഴിമതി ആരോപിച്ച മുൻ വൈസ് പ്രസിഡന്റിനെതിരെ നിയമനടപടി എന്ന് ബാഴ്സ

ബാഴ്സലോണ ക്ലബിന്റെ ബോർഡിലെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ബോർഡിൽ നിന്ന് നിന്ന് ആറു ഡയറക്ടർമാർ കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. അവർ ബാഴ്സലോണ ബോർഡിന് അകത്തെ അഴിമതികളെ കുറിച്ച് ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു. മുൻ ക്ലബ് വൈസ് പ്രസിഡന്റായ എമിലി റൗസദായിരുന്നു ആരോപണങ്ങളുമായി മുന്നിൽ നിന്നത്.

ഇപ്പോൾ അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബാഴ്സലോണ. ഇവരെ കോടതിയിൽ കയറ്റി മറുപടി പറയിപ്പിക്കും എന്ന് ബാഴ്സലോണ ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി. എമിലി റൗസദിനെ കൂടാതെ എൻറിക് ടൊമ്പാസ്, സില്വൊ ഏലിയസ്, ജോസഫ് പോണ്ട്, മരിയ ടെക്സിഡോഫ്,ജോർദി കാൽസമിഗ്ലിയ എന്നിവരാണ് ബോർഡിൽ നിന്ന് രാജിവെച്ചത്. ക്ലബ് പ്രസിഡന്റ് ആയ ബൊർതമെയു ബോർഡിലെ എതിരാളികൾ ആണ് ഈ രാജിവെച്ച ഡയറക്ടർമാർ ഒക്കെ. പുതിയ തിരഞ്ഞെടുപ്പ് പെട്ടെന്ന് നടത്തണമെന്നും പ്രതിഷേധിക്കുന്ന ബോർഡ് അംഗങ്ങൾ പറയുന്നുണ്ട്.

Previous articleഅന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ 2021 വരെ ഉണ്ടാവില്ല
Next articleകമൽജിത് സിംഗ് ഹൈദരാബാദ് വിട്ട് ഒഡീഷയിലേക്ക്