തൃശ്ശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും എഫ് സി തൃശ്ശൂരിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തൃശ്ശൂരിൽ തുടക്കമാകും. ആദ്യമായാണ് സ്കൂളുകൾ തമ്മിൽ ഇങ്ങനെ ഒരു ഇന്റർ സ്കൂൾ ടൂർണമെന്റ് നടത്തപ്പെടുന്നത്. തൃശ്ശൂർ ഉപജില്ലാ വിദ്യാഭാസ മേഖലയിലെ വിജയികളായ 28 സ്കൂളുകളെ പങ്കെടുപ്പിച്ചാണ് ഈ ടൂർണമെന്റ് നടക്കുന്നത്.
ഇന്ന് വൈകിട്ട് സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ എൽതുരുത്തി ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഡെപ്യൂട്ടി മേയർ ശ്രീമതി ബീനാ മുരളിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റ് അഞ്ചാം തീയതി വരെ നീണ്ടു നിക്കും. നോക്കൗട്ട് ഫോർമാറ്റിലാകും മത്സരം നടക്കുക. വിജയികൾക്ക് അമ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25000 രൂപയും സമ്മാനതുക ലഭിക്കും.
നാലു വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, എരുമപ്പെട്ടി ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, എസ് ആർ എ ജി വി എം പുറനാട്ടുകര, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നിവയാകും വേദികൾ.