വീണ്ടും പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മയാമിക്ക് വിജയം

Newsroom

Picsart 25 01 30 08 50 40 279

പെറുവിയൻ ഭീമന്മാരായ യൂണിവേഴ്‌സിറ്റാരിയോയ്‌ക്കെതിരായ ശക്തമായ വിജയത്തോടെ ഇന്റർ മയാമി അവരുടെ ലാറ്റിൻ അമേരിക്ക ടൂറിന് തുടക്കം കുറിച്ചു. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ഇന്റർ മയാമി ജയിച്ചത്. 5-4 എന്ന സ്കോറിനായിരുന്നു ഷൂട്ടൗട്ടിലെ വിജയം.

1000810942

ലിമയിൽ ഏകദേശം 80,000 ആരാധകർ മത്സരം കാണാൻ എത്തി. ലയണൽ മെസ്സിയും ലൂയിസ് സുവാരസും 70 മിനിറ്റോളം ഇന്ന് കളിച്ചു.

ഇനി അടുത്ത മത്സരത്തിൽ ഫെബ്രുവരി 2ന് ഇന്റർ മയാമി സ്പോർടിങ് സാൻ മിഗ്വലിറ്റോയുടെ നേരിടും.