പ്രീമിയർ ലീഗ് വിജയങ്ങളിൽ പെപ് ഗ്വാർഡിയോളക്ക് റെക്കോർഡ്

ഇന്നലെ പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പുതിയ റെക്കോർഡ് ഇട്ടു. ഇന്നലത്തേത് പെപ് ഗ്വാർഡിയോളയുടെ പ്രീമിയർ ലീഗിലെ നൂറാം വിജയമായിരുന്നു. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കിയ പരിശീലകനായി ഗ്വാഡിയോള ഇന്നലത്തെ വിജയത്തോടെ മാറി.

134 മത്സരങ്ങളിൽ നിന്നാണ് ഗ്വാർഡിയോള 100 വിജയങ്ങൾ നേടിയത്. മൗറീനോയുടെ റെക്കോർഡ് ആണ് ഗ്വാർഡിയോള മറികടന്നത്. മുമ്പ് 142 മത്സരങ്ങളിൽ നിന്നാണ് ജോസെ 100 വിജയങ്ങളിൽ എത്തിയിരുന്നത്.

പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ;

Mourinho: 142 games
Klopp: 159 games
Ferguson: 162 games
Wenger: 179

Previous articleലിവർപൂളിനൊപ്പം എത്താൻ ഇനി സാധിക്കില്ല എന്ന് അഗ്വേറോ
Next articleഅമേരിക്കയിലെ ഓഫറുകൾ നിരസിച്ചു, ഇനിയേസ്റ്റ ജപ്പാനിൽ തന്നെ തുടരും