പെലെയുടെ സംസ്കാര ചടങ്ങിനിടയിൽ സെൽഫി, ഫിഫ പ്രസിഡന്റ് വിവാദത്തിൽ

Newsroom

പെലെയുടെ അന്ത്യകർമ്മങ്ങളുടെ ഭാഗമാകാൻ ബ്രസീലിൽ എത്തിയ ഫിഫ പ്രസിഡന്റ് ഇൻഫന്റീനോ വലിയ വിവാദത്തിൽ പെട്ടിരിക്കുകയാണ്‌.
ബ്രസീലിലെ സാന്റോസിൽ ഇതിഹാസ ഫുട്ബോൾ താരത്തിന്റെ ശവസംസ്കാര ചടങ്ങിനിടെ പെലെയുടെ കോഫിന് സമീപം നിന്ന് സെൽഫി എടുത്തതിന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ രൂക്ഷ വിമർശനം ആണ് നേരിടുന്നത്.

ഫിഫ പെലെ 23 01 03 19 27 05 579

സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ആയ വില ബെൽമിറോ സ്റ്റേഡിയത്തിൽ മൈതാനത്തിൽ ആണ് പെലെയുടെ അന്ത്യ കർമ്മങ്ങൾ നടക്കുന്നത്. ഇൻഫന്റീനോ ചടങ്ങിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പെലെയുടെ ഭാര്യ മാർസിയ ഓക്കിയെ അനുശോചനം അറിയിച്ച ഇൻഫന്റീനോ പക്ഷെ സെൽഫിയിൽ വിവാദത്തിൽ പെട്ടു. പെലെയുടെസാന്റോസിലെ സഹതാരം ലിമയ്‌ക്കൊപ്പം ഇൻഫന്റീനോ സെൽഫി എടുക്കുന്ന ഫോട്ടോ ആണ് വിവാദമായത്.

പെലെയുടെ ശവസംസ്‌കാര ചടങ്ങിലെ ഫിഫ പ്രസിഡന്റിന്റെ പെരുമാറ്റത്തെ സാമൂഹിക മാധ്യമങ്ങളിൽ പല ഫുട്ബോൾ ആരാധകരും വിമർശിച്ചു.