കലക്കൻ ടീം പ്രഖ്യാപിച്ച് സ്റ്റിമാച്, ജോബി ജസ്റ്റിൻ, സഹൽ, സൂസൈരാജ് എല്ലാം ഇന്ത്യൻ ടീമിൽ!!

ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച് തന്റെ ആദ്യ ക്യാമ്പിനായുള്ള ടീം പ്രഖ്യാപിച്ചു. ഏറെ കാലമായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ കോൺസ്റ്റന്റൈനോട് ആവശ്യപ്പെടുന്ന ടീമിനെയാണ് ഇന്ന് സ്റ്റിമാച് തിരഞ്ഞെടുത്തിരിക്കുന്നത്. കിങ്സ് കപ്പിനായുള്ള 37 അംഗ സാധ്യതാ ടീമിൽ ആരാധകർക്ക് പ്രിയപ്പെട്ടവരല്ലാം ഉൾപ്പെട്ടിട്ടുണ്ട്.

മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നിവർക്ക് ഒപ്പം കോൺസ്റ്റന്റൈൻ സ്ഥിരമായി അവഗണിച്ചിരുന്ന സൂസൈരാജ്, ബ്രണ്ടൺ ഫെർണാണ്ടസ്, രാഹുൽ ബെഹ്കെ എന്നിവരൊക്കെ ടീമിലേക്ക് എത്തി. ആദ്യ പ്രഖ്യാപനത്തിൽ തന്നെ ഇതോടെ ഫുട്ബോൾ ആരാധകരുടെ ഇഷ്ടം നേടാൻ സ്റ്റിമാചിനാകും. ഈ വരുന്ന ആഴ്ച തുടങ്ങുന്ന ക്യാമ്പിൽ സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ തുടങ്ങി പ്രമുഖരെല്ലാൻ ഉണ്ട്.

ജൂൺ ആദ്യ വാരം നടക്കുന്ന കിംഗ്സ് കപ്പിനായാണ് ഈ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് ആദ്യമായി ജോബി ജസ്റ്റിനെ ക്യാമ്പിൽ എത്തിച്ചിരിക്കുന്നത്. സഹൽ മുമ്പ് ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായിട്ടുണ്ട് എങ്കിലും ഫൈനൽ സ്ക്വാഡിൽ എത്തിയിരുന്നില്ല. പരിക്കേറ്റ ആഷിഖ് കുരുണിയനൊപ്പം ജെജെ, ഹാളിചരൺ, സർതക് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

സ്ക്വാഡ്;
GOALKEEPERS: Gurpreet Singh Sandhu, Vishal Kaith, Amrinder Singh, Kamaljit Singh.

DEFENDERS: Pritam Kotal, Nishu Kumar, Rahul Bheke, Salam Ranjan Singh, Sandesh Jhingan, Adil Khan, Anwar Ali, Subhasish Bose, Narayan Das.

MIDFIELDERS: Udanta Singh, Jackichand Singh, Brandon Fernandes, Anirudh Thapa, Raynier Fernandes, Bikramjit Singh, Dhanpal Ganesh, Pronay Halder, Rowllin Borges, Germanpreet Singh, Vinit Rai, Sahal Abdul, Amarjit Singh, Redeem Tlang, Lallianzuala Chhangte, Nandha Kumar, Komal Thatal, Michael Soosairaj.

FORWARDS: Balwant Singh, Sunil Chhetri, Jobby Justin, Sumeet Passi, Farukh Choudhary, Manvir Singh.