മോഹൻ ബഗാൻ വിട്ട ഗോൾ കീപ്പർ അമ്രീന്ദർ സിംഗ് ഒഡീഷ എഫ് സിയിൽ എത്തി. ഒഡീഷ താരത്തെ സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ വലിയ തുക നൽകി ടീമിൽ എത്തിച്ച അമ്രീന്ദറിന് മോഹൻ ബഗാനിൽ നല്ല കാലമായിരുന്നില്ല. കോച്ചും മാനേജ്മെന്റും താരവുമായി ഉടക്കിയതോടെ ആണ് താരം ക്ലബിൽ നിൻ പുറത്തായത്.
Odisha FC have completed the signing of national team goalkeeper Amrinder Singh! ✅#OdishaFC #ISL #Transfers #IFTWC pic.twitter.com/5nMrSR1nf0
— IFTWC – Indian Football (@IFTWC) September 16, 2022

കരാർ റദ്ദാക്കിയത് ക്കൊണ്ട് തന്നെ താരം ഫ്രീ ഏജന്റായി മാറിയിരുന്നു. ഒഡീഷയിലൂടെ ഫോമിലേക്ക് തിരികെ എത്താൻ ആകും അമ്രീന്ദർ ശ്രമിക്കുക.കഴിഞ്ഞ സീസണിൽ ലീഗിൽ 22 മത്സരങ്ങൾ താരം മോഹൻ ബഗാനായി കളിച്ചിരുന്നു.
2016 മുതൽ 2021വരെ താരം മുംബൈ സിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടിയും അമ്രീന്ദർ മുമ്പ് കളിച്ചിട്ടുണ്ട്.














