ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കേണ്ട എന്ന കായിക മന്ത്രാലയത്തിന്റെ തീരുമാനം മാറ്റി. ഇന്ത്യയെ ഏഷ്യൻ ഗെയിംസിന് അയക്കുമെന്ന് കായിമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പുരുഷ ഫുട്ബോൾ ടീമിനെയും വനിതാ ഫുട്ബോൾ ടീമിനെയും അയക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങൾ കാരണമാണ് ഈ ഇളവ് നൽകുന്നത് എന്ന് കായിക മന്ത്രി പറഞ്ഞു.
എ ഐ എഫ് എഫ് ഏഷ്യൻ ഗെയിംസിൽ കളിക്കാനായി 50 അംഗ അണ്ടർ 23 സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ 3 സീനിയർ താരങ്ങൾ ഒഴികെ ബാക്കി എല്ലാവരും അണ്ടർ 23 താരങ്ങൾ ആയിരിക്കണം. ഹാങ്ഷൗവിൽ സെപ്റ്റംബർ 23-ന്
ആണ് ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. 2018 ലെ ജക്കാർത്ത ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിന് അനുമതി ലഭിച്ചിരുന്നില്ല.
റാങ്കിംഗിൽ ആദ്യ എട്ടിൽ ഉള്ളവർക്ക് മാത്രമേ ഏഷ്യൻ ഗെയിംസിന് കളിക്കാൻ അനുനതി ലഭിക്കൂ എന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ ഇപ്പോൾ ഇന്ത്യൻ പരിശീലകനും ആരാധകരും നിരന്തരം ആവശ്യപ്പെട്ടതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇളവ് നൽകാൻ തീരുമാനിച്ചത്.
ക്യാപ്റ്റൻ ഛേത്രി, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, ഡിഫൻഡർ സന്ദേശ് ജിങ്കൻ എന്നിവർ അണ്ടർ 23 ടീമിനൊപ്പം ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉണ്ടാകും എന്നും എ ഐ എഫ് എഫ് പറയുന്നു.