ഏഷ്യ കപ്പിന് എത്തിയ ഇന്ത്യൻ ടീമിന് കാലിക്കറ്റ് എക്സ്പാറ്റ് ക്ലബ്ബിന്റെ സ്വീകരണം

Staff Reporter

ഏഷ്യ കപ്പിനായി അബു ദാബിയിൽ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഗംഭീര വരവേൽപ്പ് നൽകി കാലിക്കറ്റ് എക്സ്പാറ്റ് ഫുട്ബോൾ ക്ലബ്. കോഴിക്കോട് ജില്ലയിലെ ഫുട്ബോൾ ആരാധകരായ പ്രവാസികളുടെ സംഘടനയാണ് കാലിക്കറ്റ് എക്സ്പാറ്റ് ക്ലബ്. കാലിക്കറ്റ് എക്സ്പാറ്റ് ക്ലബ അംഗങ്ങളായ ശരീഫ് ചിറക്കൽ, അൻവർ, നസീബ് മുല്ലപ്പള്ളി, നസീർ ബി, ഫർഷാദ്, ബിനോയ്, ശരീഫ് അൽ ബാർഷ, മർവാൻ എന്നിവർ ചേർന്ന് എയർപോർട്ടിൽ വെച്ചും ഹോട്ടലിലും വെച്ചും ഇന്ത്യൻ ടീമിന് ഗംഭീര സ്വീകരണം നൽകി.

2011ൽ ഖത്തറിൽ നടന്ന ഏഷ്യ കപ്പിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഏഷ്യ കപ്പിന് യോഗ്യത നേടിയത്. ആതിഥേയരായ യു.എ.ഇ, തായ്‌ലൻഡ്, ബഹ്‌റൈൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 6ന് അബു ദാബിയിൽ തായ്‌ലാൻഡുമായാണ്.