ക്രിക്കറ്റിൽ താൻ നേരിട്ട മികച്ചവരെ വെളിപ്പെടുത്തി ലക്ഷ്മൺ

- Advertisement -

ക്രിക്കറ്റിൽ തനിക്കൊപ്പം കളിച്ച മികച്ച താരങ്ങളുടെ പേരു വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മൺ. സൗരവ് ഗാംഗുലിയായിരുന്നു തന്നെ നയിച്ച മികച്ച ക്യാപ്റ്റനെന്ന് വി.വി.എസ് ലക്ഷ്മൺ വെളിപ്പെടുത്തി. അതെ സമയം തന്റെ ജീവിതം മുഴുവൻ രാഹുൽ ദ്രാവിഡിന്റെ കൂടെ ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ലക്ഷ്മൺ പറഞ്ഞു. ദ്രാവിഡിനെ കൂട്ട് പിടിച്ച് ഈഡൻ ഗാർഡൻസിൽ ലക്ഷ്മൺ നേടിയ കൂട്ടുകെട്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളായിട്ടാണ് കരുതപ്പെടുന്നത്.

കോഹ്‌ലിയാണോ സച്ചിനാണോ തനിക്ക് പ്രിയപെട്ടവനെന്ന ചോദ്യത്തിന് രണ്ടു പേരും ഇന്ത്യ കണ്ട ഇതിഹാസങ്ങൾ ആയിരുന്നെന്നാണ് ലക്ഷ്മൺ ഉത്തരം പറഞ്ഞത്. താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരാണെന്ന് ചോദ്യത്തിന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വാസിം അക്രത്തിന്റെ പേരാണ് ലക്ഷ്മൺ പറഞ്ഞത്.

2019ലെ ലോകകപ്പ് ജയിക്കാൻ ഇംഗ്ലണ്ടിനാണ് കൂടുതൽ സാധ്യതയെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു. ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന താൻ പരാജയപ്പെട്ടിരുന്നേൽ താൻ ഒരു ഡോക്ടർ ആവുമായിരുന്നെന്നും ലക്ഷ്മൺ പറഞ്ഞു.

Advertisement