അഭിമാനകരം ഈ പ്രകടനം, വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ഏഷ്യൻ കപ്പിലേക്ക്

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത റൗണ്ട് അവസാനിപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ ഇന്ന് വിജയിച്ചത്.

തുടക്കത്തിൽ തന്നെ അൻവർ അലി നേടിയ ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. കൊൽക്കത്തയിൽ വലിയ ജനക്കൂട്ടത്തിന് മുന്നിൽ തുടക്കത്തിൽ തന്നെ ലഭിച്ച സെറ്റ് പീസ് ഇന്ത്യ മുതലെടുക്കുക ആയിരുന്നു. പെനാൾട്ടി ബോക്സിലെ കൂട്ടപൊരിച്ചലിന് അവസാനം ആയിരുന്നു അൻവർ അലിയുടെ സ്ട്രൈക്ക്.

ഇന്ന് ടീമിൽ രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ തുടക്കം മുതൽ ആക്രമിച്ചാണ്. ഇരു ഭാഗത്തേക്കും ആദ്യ പകുതിയിൽ ആക്രമണങ്ങൾ വന്നു. നല്ല ഡിഫൻഡിങ് ആണ് ഇന്ത്യയെ സമനില വഴങ്ങാതെ ആദ്യ പകുതിയിൽ കാത്തത്. ആദ്യ പകുതിയുടെ അവസാനം ആയിരുന്നു സുനിൽ ഛേത്രിയുടെ ഗോൾ. ഇതോടെ ഇന്ത്യ രണ്ട് ഗോളിന് മുന്നിൽ എത്തി. ഈ ഗോളോടെ ഛേത്രി അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ 84 ഗോളുമായി പുസ്കസിന് ഒപ്പം എത്തി.
Img 20220614 211357
രണ്ടാം പകുതിയിലും ഇന്ത്യ അറ്റാക്ക് തുടർന്നു. ഛേത്രിയുടെ ഒരു സ്ട്രൈക്ക് മികച്ച സേവ് കൊണ്ടാണ് ഹോങ്കോങ് ഗോൾ കീപ്പർ തടഞ്ഞത്. രണ്ടാം പകുതിക്കിടയിൽ മൻവീറും ലിസ്റ്റണും സബ്ബായി എത്തി. 85ആം മിനുട്ടിൽ മൻവീറിന്റെ ഗോളും കൂടെ വന്നു, പിന്നാലെ സബ്ബായി എത്തിയ ഇഷാൻ പണ്ടിതയും ഗോൾ നേടിയതോടെ ഇന്ത്യൻ വിജയം പൂർത്തിയായി.

മൂന്നിൽ മൂന്ന് വിജയവുമായി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത റൗണ്ട് അവസാനിപ്പിച്ചു. ഏഷ്യൻ കപ്പിന് യോഗ്യത മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ ഉറപ്പിച്ചിരുന്നു.