തുടക്കം ശരിയായില്ല, ഇന്ത്യക്ക് ലോകകപ്പിൽ അമേരിക്കയ്ക്ക് എതിരെ നിരാശ

Newsroom

Picsart 22 10 11 22 09 57 853
Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 17 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ അമേരിക്ക എതിരില്ലാത്ത 8 ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 62 മിനുട്ടുകൾക്ക് അകം തന്നെ ഇന്ത്യ എട്ടു ഗോളുകൾക്ക് പിറകിൽ പോയിരുന്നു. അതിനു ശേഷം കളിയുടെ വേഗത യു എസ് എ കുറക്കുകയായിരുന്നു.

ഇന്ത്യ 220912

ലോകകപ്പ് നീട്ടിവെച്ചത് ഇന്ത്യക്ക് തിരിച്ചടിയാകും എന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇനിയും ഇന്ത്യക്ക് വലിയ രണ്ട് മത്സരങ്ങൾ ആണ് മുന്നിൽ ഉള്ളത്. ബ്രസീലും മൊറോക്കോയും ആണ് ഇന്ത്യക്ക് എതിരാളികൾ ആയി ഇനി ഗ്രൂപ്പിൽ ഉള്ളത്.