ഏഷ്യൻ കപ്പ്; ഇന്ന് ഇന്ത്യക്ക് രണ്ടാം പോരാട്ടം

Newsroom

AFC ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് ഫോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടും. ഇന്ത്യ നിലവിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

ഇന്ത്യ 24 01 13 18 51 54 027

സിറിയക്ക് എതിരെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഉസ്ബെക്കിസ്ഥാൻ ഇന്ന് വിജയത്തിനാകും ശ്രമിക്കുക. ഉസ്ബെക്കും ഇന്ത്യക്ക് അത്ര എളുപ്പമുള്ള എതിരാളികൾ ആകില്ല. ഇന്ന് വിജയിക്കാൻ ആയാൽ ഇന്ത്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാകും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകളും, ആറ് ഗ്രൂപ്പുകളിൽ നിന്നുള്ള നാല് മികച്ച മൂന്നാം സ്ഥാനക്കാരായ ടീമുകളും റൗണ്ട് ഓഫ് 16ൽ എത്തും.

ഖത്തറിലെ ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 8 മണിക്ക് ആണ് മത്സരം നടക്കുക. സ്‌പോർട്‌സ് 18-ലും ജിയോ സിനിമയിലും തത്സമയം സംപ്രേക്ഷണം ചെയ്യും.