ഓസ്ട്രേലിയ 283ന് ഓളൗട്ട്, 95 റൺസ് ലീഡ്

Newsroom

Picsart 24 01 18 11 31 07 468
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 283 റണ്ണിന് ഓളൗട്ട്. പ്രതീക്ഷിച്ച റൺസ് നേടാൻ ആയില്ല എങ്കിലും അവർക്ക് ആദ്യ ഇന്നിംഗ്സിൽ 95 റൺസിന്റെ ലീഡ് നേടാൻ ആയി. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി ആണ് ഓസ്ട്രേലിയക്ക് കരുത്തായത്. ട്രാവിസ് ഹെഡ് 134 പന്തിൽ നിന്ന് 119 റൺസ് ആണ് നേടിയത്. 3 സിക്സും 12 ഫോറും അദ്ദേഹം നേടി.

ഓസ്ട്രേലിയ 24 01 18 11 30 28 310

45 റൺസ് എടുത്ത ഖവാജ മാത്രമാണ് ഹെഡ് അല്ലാതെ തിളങ്ങിയ ബാറ്റർ. വെസ്റ്റിൻഡീസിനായി ഷമർ ജോസഫ് 5 വിക്കറ്റ് വീഴ്ത്തി. റോചും ജസ്റ്റിൻ ഗ്രീവ്സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

വെസ്റ്റിൻഡീസ് ഇപ്പോക്ക് രണ്ടാം ഇന്നിംഗ്സിൽ ബാറ്റു ചെയ്യുകയാണ്. അവർക്ക് ഇതിനകം തന്നെ 4 വിക്കറ്റുകൾ നഷ്ടമായി. 19-4 എന്ന നിലയിലാണ് അവർ ഉള്ളത്. ഇപ്പോഴും അവർ 76 റൺസ് പിറകിലാണ്. നേരത്തെ വെസ്റ്റിൻഡീസ് ആദ്യ ഇന്നിംഗ്സിൽ 188 റണ്ണിന് ഓളൗട്ട് ആയിരുന്നു.