ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് ജയം

Staff Reporter

ഖത്തറിലെ ആസ്പയർ അണ്ടർ 16 ക്ലബുമായുള്ള സഹൃദ മത്സരത്തിൽ ഇന്ത്യൻ അണ്ടർ 16 ടീമിന് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യൻ കുട്ടികൾ ഖത്തർ ക്ലബ്ബിനെ തോൽപ്പിച്ചത്. ബേക്കെയും രോഹിത് ഡാനുവുമാണ് ഇന്ത്യയുടെ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ ബേക്കെയിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. തുടർന്ന് രണ്ടാം പകുതിയിൽ രോഹിത് ഡാനുവിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഗിവ്സണിന്റെ പാസ് സ്വീകരിച്ചാണ് ഡാനു ഗോൾ നേടിയത്. കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ അൽ ഹംറിയ ക്ലബിനെ എതിരില്ലാത്ത 10 ഗോളുകൾക്ക് ഇന്ത്യൻ കുട്ടികൾ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial