ഇന്ത്യൻ അണ്ടർ 19 ടീം റഷ്യയിലേക്ക് യാത്രയായി. 18 അംഗ ടീമുമായാണ് ആണ് പരിശീലകൻ ഫ്ലോയിഡ് പിന്റോ റഷ്യയിലേക്ക് തിരിച്ചത്. 12 ടീമുകൾ പങ്കെടുക്കുന്ന ഗ്രനാറ്റ്കിൻ മെമ്മോറിയൽ ടൂർണമെന്റിൽ പങ്കെടുക്കാനാണ് ഇന്ത്യ റഷ്യയിലേക്ക് പോകുന്നത്. റഷ്യ, മോൽദോവ, ബൾഗേറിയ എന്നിവർ അടങ്ങിയ ഗ്രൂപ്പ് എ യിലാണ് ഇന്ത്യ അവിടെ കളിക്കുന്നത്. ജൂൺ 4ന് ആതിഥേയരായ റഷ്യക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മൂന്ന് മലയാളികൾ ടീമിൽ ഉണ്ട്. നേരത്തെ പ്രഖ്യാപിച്ച 30 അംഗ ടീമിൽ അഞ്ച് മലയാളികളുണ്ടായിരുന്നു. അത് 18 ആക്കി ചുരുക്കിയപ്പോൾ ഗോൾ കീപ്പർ സച്ചിൻ സുരേഷ്, മിഡ്ഫീൽഡർ സനൂപ് ചന്ദ്രൻ എന്നിവർ ടീമിൽ നിന്ന് പുറത്തായി. ഡിഫൻഡർമാരായ ഷബാസ് അഹമ്മദ്, മുഹമ്മദ് റാഫി, മധ്യനിര താരമായ മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്ന മലയാളികൾ.
ടീം;
Goalkeepers: Prabhsukhan Gill, Niraj Kumar.
Defenders: Muhammed Rafi, Jitendra Singh, Akash Mishra, Sumit Rathi, Shabas Ahammed.
Midfielders: Sanjeev Stalin, Givson Singh, Ninthoinganba Meetei, Lalchhanhima Sailo, Vikram Partap Singh, Ricky John Shabong, Jeakson Singh, Robin Yadav, Mohd. Basith Parathodi.
Forwards: Harmanpreet Singh, Rohit Danu.
ഫിക്സ്ചറുകൾ;
June 4: India vs Russia (IST 8.30pm).
June 6: India vs Moldova (IST 2.30pm).
June 9: India vs Bulgaria (IST 2.30PM).