“ഈ ടീമിന്റെ പ്രകടനം അവിശ്വസനീയം” – സലാ

- Advertisement -

ലിവർപൂൾ ടീമിന്റെ പ്രകടനം വിശ്വസിക്കാൻ കഴിയാത്ത അത്ര മികച്ചതാണെന്ന് മൊഹമ്മദ് സലാ. ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സലാ. ഇന്നലെ ഒരു ഗോൾ നേടിയെങ്കിലും തന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പക്ഷെ ടീമിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ് സലാ പറഞ്ഞു.

ഈജിപ്ത് പോലുള്ളാ ഒരു ചെറിയ സ്ഥലത്ത് നിന്ന് വന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നത് സ്വപ്ന നേട്ടമാണെന്ന് സലാ പറഞ്ഞു. തുടർച്ചയായി രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇത്തവണ 90 മിനുട്ട് കളിച്ചത് വലിയ ആശ്വാസം നൽകുന്നു എന്നും സലാ പറഞ്ഞു. സലാ നേടിയ ഗോൾ ഉൾപ്പെടെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂൾ ഇന്നലെ വിജയിച്ചത്. ഈ കിരീടത്തോടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ഈജിപ്ഷ്യനായി സലാ മാറുകയും ചെയ്തു.

Advertisement