സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പ് 2025-ൽ ഭൂട്ടാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യൻ വനിതാ ടീം. ഞായറാഴ്ച തിംഫുവിലിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഭൂട്ടാനെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി അനുഷ്ക കുമാരി ഹാട്രിക് നേടി (53’, 61’, 73’).

അഭിസ്ത ബസ്നെറ്റ് (23’, 89’) രണ്ട് ഗോളുകൾ നേടിയപ്പോൾ പേൾ ഫെർണാണ്ടസ് (71’), ദിവ്യാനി ലിൻഡ (77’), വലൈന ഫെർണാണ്ടസ് (90+2’) എന്നിവരും ഓരോ ഗോൾ നേടി.
ഈ വിജയത്തോടെ, മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ നേടിയ ഇന്ത്യ തങ്ങളുടെ മികച്ച പ്രകടനം തുടരുകയാണ്. 17 ഗോളുകൾ നേടിയ ഇന്ത്യൻ പെൺകുട്ടികൾ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഒൻപത് പോയിൻ്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അവർ കിരീടം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.