താഷ്കെന്റിൽ നടന്ന സൗഹൃദ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം തകർപ്പൻ വിജയം നേടി. സിബാനി ദേവി നോംഗ്‌മെയ്കപം (2), സുലഞ്ജന റൗൾ, നേഹ എന്നിവരുടെ ഗോളുകളിലൂടെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിന്റെ 37-ാം മിനിറ്റിൽ ഷാഹ്‌നോസ ഡെകാൻബയേവയിലൂടെ ഉസ്ബെക്കിസ്ഥാൻ മുന്നിലെത്തിയിരുന്നു. സിബാനി ഇന്ത്യക്ക് ആയു ഗോൾ നേടി. രണ്ടാം പകുതിയിൽ ഇന്ത്യ കളിയിൽ മുന്നേറി. 65-ാം മിനിറ്റിൽ സുലഞ്ജനയും, പിന്നാലെ ഗോൾകീപ്പർക്ക് മുകളിലൂടെയുള്ള നേഹയുടെ തകർപ്പൻ ചിപ്പും ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു.
സിൻഡി കോൾണി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായി കളിച്ചിട്ടും, 85-ാം മിനിറ്റിൽ സിബാനിയുടെ രണ്ടാം ഗോളിലൂടെ ഇന്ത്യ വിജയം പൂർത്തിയാക്കി.