ത്രിരാഷ്ട്ര ടൂർണമെന്റിന് തുടക്കം; ഇന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ഇറങ്ങുന്നു

Nihal Basheer

Picsart 23 03 19 20 29 58 576
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഹീറോ ട്രൈ-നാഷൻ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിന് ഇംഫലിൽ തുടക്കം കുറിക്കുമ്പോൾ ഇന്ത്യക്ക് എതിരാളികൾ അയൽക്കാരായ മ്യാൻമർ. കസാഖിസ്ഥാൻ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റൊരു ടീം. ബുധനാഴ്ച ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് 28ന് കസാഖിസ്ഥാനുമായും ഏറ്റുമുട്ടും. മ്യാൻമർ – കസാഖ് പോരാട്ടം 25നാണ്.

20230321 210141

കഴിഞ്ഞ വർഷം സെപ്റ്റംബറിന് ശേഷം ഇതാദ്യമാണ് ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിൽ ഇറങ്ങുന്നത്. ജൂണിൽ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഹോംഗ് കോങ്, അഫ്ഗാൻ, കംബോഡിയ എന്നിവരെ ഇന്ത്യ വീഴ്ത്തി. പിന്നീട് സൗഹൃദ മത്സരങ്ങളിൽ സിംഗപ്പൂരിനോട് സമനിലയും വിയറ്റ്‌നാമിനോട് തോൽവിയും വഴങ്ങി.

ഫിഫ റാങ്കിങ്ങിൽ 96ആമതുള്ള കസാഖിസ്ഥാൻ ആണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ടീം. ഇന്ത്യ 106ആമതും മ്യാൻമർ 159 ആമതും ആണ്. തായ്‌ലൻഡ്, മലേഷ്യ ലീഗുകളിലെ താരങ്ങൾ ആണ് മ്യാൻമാറിന് കരുത്ത് പകരാൻ എത്തുന്നത്.

പരിച്ചയസമ്പന്നർക്കൊപ്പം യുവതരങ്ങൾക്കും അവസരം നൽകിയും സ്റ്റിമാച് ടീം പ്രഖ്യാപിച്ചത്. പതിവ് മുഖങ്ങൾക്കൊപ്പം ഐഎസ്എലിൽ തിളങ്ങിയ താരങ്ങൾക്കും അവസരം ലഭിച്ചു. സുരേഷ് വാങ്ജം, രോഹിത് കുമാർ, യാസിർ മുഹമ്മദ്, ലാൽ ചാങ്തെ, ബിപിൻ സിങ് എന്നിവർ എല്ലാം ടീമിൽ ഉണ്ട്. മുന്നേറ്റത്തെ ഛേത്രി തന്നെ നയിക്കുമ്പോൾ പരിക്ക് വിനയായത് മൂലം ശിവശക്തി ഉൾപ്പെട്ടിട്ടില്ല. പ്രതിരോധത്തിൽ ജിങ്കനൊപ്പം ഐഎസ്എൽ ജേതാക്കൾ ആയ എടികെയുടെ അമരക്കാരൻ പ്രീതം കൊട്ടാലും കൂടെ രാഹുൽ ഭേകെ, മേഹതാബ് സിങ്, ആകാശ് മിശ്ര, അൻവർ അലി, റോഷൻ സിങ്, കോൻശാം എന്നിവർ ഉൾപ്പെട്ടു. കീപ്പിങ് സ്ഥാനത്തേക്ക് ഗുർപ്രീത്, അമരീന്ദർ എന്നിവരും കൂടെ ലച്ചൻപയും ആണുള്ളത്. അവസാന വാരം ഐഎസ്എൽ മത്സരങ്ങൾ കളിച്ച 9 താരങ്ങൾക്ക് നാളെ വിശ്രമം അനുവദിക്കുമെന്ന് സ്റ്റിമാക്ക് വെളിപ്പെടുത്തി. ഇന്ത്യയുടെ മത്സരങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെന്നും ടീമിന്റെ ശക്തി ദൗർബല്യങ്ങൾ അറിയാമെന്നും മ്യാൻമർ കോച്ച് പറഞ്ഞു.

മത്സരം സ്റ്റാർ സ്‌പോർട് 3, സ്റ്റാർ സ്പോർട്സ് 3hd, ഹോട്സ്റ്റാർ എന്നിവയിൽ വൈകീട്ട് 7 മുതൽ മത്സരങ്ങൾ തത്സമയ സംപ്രേഷണം ഉണ്ടാവും. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ഇംഫലിലെ ഖുമൻ ലാംപക് സ്റ്റേഡിയത്തിൽ വെച്ചു നടക്കും.