ഖത്തറിനെ സമനിലയിൽ പിടിച്ചെങ്കിലും ഫിഫ റാങ്കിംഗിൽ ഇന്ത്യ പിറകോട്ട് പോകും

- Advertisement -

പുതിയ ഫിഫ റാങ്കിംഗിലും ഇന്ത്യ ചെറിയ തിരിച്ചടി നേരിടേണ്ടി വരും. ലോകകപ്പ് യോഗ്യതാ റൌണ്ടിൽ വമ്പന്മാരായ ഖത്തറിനെ ഇന്ത്യ സമനിലയിൽ പിടിച്ചു എങ്കിലും അത് റാങ്കിംഗിൽ ഇന്ത്യക്ക് കാര്യമായ ഗുണം ചെയ്യില്ല. കഴിഞ്ഞ മാസം 101ആം സ്ഥാനത്ത് നിന്ന് ഇന്ത്യ രണ്ട് സ്ഥാനങ്ങൾ പിറകോട്ട് പോയി 103ലേക്ക് താഴ്ന്നിരുന്നു. ഇനി വരുന്ന പുതിയ റാങ്കിംഗിൽ ഇന്ത്യ 104ആ സ്ഥാനത്താകും ഉണ്ടാവുക.

ഇന്ത്യയ്ക്ക് ഈ‌ റാങ്കിംഗിൽ ഏഴു പോയന്റ് ആകും നഷ്ടമാവുക. ഇനി അടുത്ത മാസം നടകുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച ഫലങ്ങൾ നേടിയാൽ മാത്രമെ ഇന്ത്യക്ക് മുന്നോട്ടേക്ക് വരാൻ പറ്റുകയുള്ളൂ. റാങ്കിംഗിന്റെ തലപ്പത്ത് ബെൽജിയം തന്നെ തുടരും. കോപ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീൽ റാങ്കിങിൽ ഒരടി പിറകോട്ട് പോയി മൂന്നാം സ്ഥാനത്താകും. ഈ റാങ്കിംഗിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് രണ്ടാമത് എത്തും.

Advertisement