മുൻ ബാഴ്സലോണ, റയൽ മാഡ്രിഡ് താരം ആൽബർട്ട് ഇനി വലൻസിയയുടെ കോച്ച്

- Advertisement -

സ്പാനിഷ് ക്ലബായ വലൻസിയ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ബാഴ്സലോണ താരം ആൽബർട്ട് സെലെഡെസ് ആണ് വലൻസിയയുടെ പരിശീലകനായി എത്തിയിരിക്കുന്നത്. പരിശീലകനായ മാർസെലീനോയെ പുറത്താക്കിയ ഒഴിവിലേക്കാണ് ആൽബർട്ടിന്റെ വരവ്. മുമ്പ് ബാഴ്സലോണയിലും റയൽ മാഡ്രിഡിലും കളിച്ചിട്ടുള്ള താരമാണ് ആൽബർട്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന താരം സ്പാനിഷ് ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.

സ്പാനിഷ് യുവ ടീമുകളുടെ പരിശീലകനായിരുന്ന ആൽബർട്ട് അവസാനമായി പറയൽ മാഡ്രിഡിന്റെ സഹ പരിശീലകനായാണ് പ്രവർത്തിച്ചത്. ആദ്യമായി ഒരു ക്ലബിന്റെ മാനേജർ ആയി ആൽബർട്ട് എത്തുന്നത്. കഴിഞ്ഞ സീസണിൽ വലൻസിയക്ക് ഗംഭീര സീസൺ നൽകിയ മാർസെലീനോയെ അപ്രതീക്ഷിതമായി ക്ലബ് പുറത്താക്കിയതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനം. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒപ്പം കോപ ഡെൽ റേ കിരീടവും വലൻസിയ നേടിയിരുന്നു.

Advertisement