ഇന്ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തിൽ ഇന്ത്യയും നേപ്പാളുംസമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം ഇന്ത്യൻ 2-2ന്റെ സമനില വഴങ്ങുകയായിരുന്നു.

മത്സരം ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്നു. 54-ാം മിനിറ്റിൽ സൗമ്യ ഗുഗുലോത്തിന്റെ മികച്ച ഷോട്ടിൽ ഇന്ത്യ ആണ് ആദ്യം ലീഡ് എടുത്തത്. 68-ാം മിനിറ്റിൽ ഇന്ദുമതി കതിരേശൻ വലകുലുക്കിയതോടെ ഇന്ത്യയുടെ ലീഡ് ഇരട്ടിയായി.
എന്നിരുന്നാലും സന്ദർശകർ വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സബിത്ര ഭണ്ഡാരി നേടിയ പെനാൽറ്റിയിൽ അവർ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ, ഭണ്ഡാരി മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയപ്പോൾ കളി സമനിലയിലായി.














