ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഇറാഖിനെതിരെ! ലക്ഷ്യം കിംഗ്സ് കപ്പ് ഫൈനൽ

Newsroom

Picsart 23 07 05 11 09 22 190
Download the Fanport app now!
Appstore Badge
Google Play Badge 1

49-ാമത് കിംഗ്‌സ് കപ്പ് 2023 സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഇന്ന് ഇറാഖിനെ നേരിടും. ഇന്ന് തായ്‌ലൻഡിലെ ചിയാങ് മായിലെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തന്നെ നടക്കുന്ന മറ്റൊരു സെമിയിൽ തായ്‌ലൻഡ് ലെബനനെ നേരിടും. സെമി ഫൈനലിലെ വിജയികൾ സെപ്റ്റംബർ 10-ന് ഫൈനലിൽ മത്സരിക്കും. തോറ്റവർ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫിൽ ഏറ്റുമുട്ടും.

Picsart 23 09 06 21 46 47 380

ഫിഫ റാങ്കിംഗിൽ 70-ാം സ്ഥാനത്ത് ഉള്ള ടീമാണ് ഇറാഖ്. 2010ൽ ബാഗ്ദാദിൽ നടന്ന സൗഹൃദ മത്സരത്തിൽ 0-2ന് തോറ്റതാണ് ഇറാഖുമായുള്ള ഇന്ത്യയുടെ അവസാന കൂടിക്കാഴ്ച. അന്ന് ഇറാഖ് ഏഷ്യൻ ചാമ്പ്യന്മാരായിരുന്നു. ചരിത്രത്തിൽ ഇതുവരെ ഇന്ത്യക്ക് ഇറാഖിനെ തോൽപ്പിക്കാൻ ആയിട്ടില്ല.

ഇത് കിംഗ്‌സ് കപ്പിലെ ഇന്ത്യയുടെ നാലാമത്തെ പങ്കാളിത്തമാണിത്, 2019ൽ ആയിരുന്നു ഏറ്റവും അവസാനം ഇന്ത്യ കിംഗ്സ് കപ്പിൽ പങ്കെടുത്തത്. അന്ന് മൂന്നാം സ്ഥാനം നേടിയിരുന്നു. സുനിൽ ഛേത്രി കിംഗ്സ് കപ്പിൽ ഇന്ത്യക്ക് ഒപ്പം ഇല്ല. ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യയുടെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാണ് ഉറ്റു നോക്കുന്നത്. വൈകിട്ട് 4 മണിക്ക് ആണ് മത്സരം കളി യൂറോ സ്പോർട് ചാനലിലും ഒപ്പം ഫിഫ+ ആപ്പിലും കാണാം.