അമർജിത് എഫ് സി ഗോവ വിട്ട് ഈസ്റ്റ് ബംഗാളിൽ

20210901 005038

ഇന്ത്യയ്ക്ക് ഒപ്പം അണ്ടർ 17 ലോകകപ്പിൽ തിളങ്ങി നിന്ന അമർജിത് തൽക്കാലത്തേക്ക് എഫ് സി ഗോവ വിട്ടു. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന അമർജിത് സിംഗിനെ ഈസ്റ്റ് ബംഗാൾ ആണ് സ്വന്തമാക്കിയത്‌. അമർജിത് ലോൺ അടിസ്ഥാനത്തിൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ലോൺ കഴിഞ്ഞു താരം എഫ് സി ഗോവയിലേക്ക് മടങ്ങും. ഗോവയിൽ ഇനിയും മൂന്ന് വർഷത്തെ കരാർ താരത്തിന് ബാക്കിയുണ്ട്.

മുമ്പ് ജംഷദ്പൂരിനൊപ്പം ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗിൽ ആയിരുന്നു അമർജിത് സീനിയർ കരിയർ അരംഭിച്ചത്. ജംഷദ്പൂർ സൈൻ ചെയ്തതിനു ശേഷം രണ്ടു സീസണുകളിലായി 15 മത്സരങ്ങൾ അമർജിത് അവർക്ക് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഗോവയിൽ താരം ആകെ ഒമ്പതു മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ.

Previous articleഇന്ത്യ നേപ്പാൾ സൗഹൃദ മത്സരങ്ങൾ ഫേസ്ബുക്ക് വഴി കാണാം
Next articleമലയാളി താരം മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും