ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് നേട്ടം

Photo: goal.com
- Advertisement -

ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യ. ഫിഫയുടെ റാങ്കിങ്ങിൽ 4 സ്ഥാനം മുന്നോട്ട് കയറി ഇന്ത്യ 104ആം സ്ഥാനത്ത് എത്തി. ഒക്ടോബർ റാങ്കിങ്ങിൽ ഇന്ത്യൻ ടീം 180ആം സ്ഥാനത്തായിരുന്നു. രണ്ട് മാസത്തിനിടെ ഇന്ത്യ 5 സ്ഥാനങ്ങൾ ഫിഫ റാങ്കിങ്ങിൽ മുന്നേറിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധ മൂലം ഇന്ത്യൻ ടീം അടുത്തിടെ മത്സരങ്ങൾ ഒന്നും കളിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ ഖത്തറിനെതിരെയും തുടർന്ന് ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമെതിരെ മത്സരങ്ങൾ കളിക്കാനിരിക്കെയാണ് കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ നിർത്തിവെച്ചത്. മാറ്റിവെച്ച ഈ മത്സരങ്ങൾ അടുത്ത വർഷം മാർച്ചിലും ജൂണിലുമായാണ് നടക്കുക.

അതെ സമയം നിലവിൽ റാങ്കിങ്ങിൽ ബെൽജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ എന്നിവർ തൊട്ട് പിറകിലുണ്ട്. എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന അർജന്റീന ഒരു സ്ഥലം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Advertisement