ഏഷ്യൻ കപ്പിലെ മോശം പ്രകടനം ഇന്ത്യക്ക് അടുത്ത ഫിഫ റാങ്കിംഗിൽ വലിയ തിരിച്ചടിയാകും. ഇന്ത്യ 117ആം സ്ഥാനത്തേക്ക് വീഴും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ അടുത്ത കാലത്തെ ഏറ്റവും മോശം റാങ്കിങ് ആകും ഇത്. ഫെബ്രുവരി 15നാണ് അടുത്ത റാങ്കിംഗ് അപ്ഡേറ്റ് ഫിഫയിൽ നിന്ന് വരേണ്ടത്. ഇന്ത്യ ഇപ്പോൾ 102ആം റാങ്കിലാണ് ഉള്ളത്. 15 സ്ഥാനങ്ങൾ ആകും ഇന്ത്യ പിറകോട്ട് പോവുക.
ഇന്ത്യക്ക് ഈ റാങ്കിംഗ് പിരീഡിൽ ആകെ 35 പോയിന്റോളം നഷ്ടമാകും. ഏഷ്യൻ കപ്പിൽ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റൊരുന്നു. ഉസ്ബെകിസ്താൻ, ഓസ്ട്രേലിയ, സിറിയ എന്നിവർക്ക് എതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് കൊണ്ട് ഫിഫാ റാങ്കിംഗിൽ ഏറ്റവും നഷ്ടം വരുന്നതും ഇന്ത്യക്ക് തന്നെ ആയിരിക്കും. ഖത്തറും ജോർദാനും ഏഷ്യൻ കപ്പ് കൊണ്ട് വലിയ നേട്ടവും ഉണ്ടാക്കും. 37 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഫിഫ റാങ്കിംഗിൽ 21ആം സ്ഥാനത്തേക്ക് എത്തും. ജോർദാൻ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 73ആം സ്ഥാനത്തേക്കും എത്തും.