ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഏറ്റവും പുതിയ ഫിഫ ലോക റാങ്കിംഗിൽ 133-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം സ്ഥാനമാണിത്. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിൽ ഹോങ്കോങ്ങിനോട് 0-1ന് തോറ്റതിന് പിന്നാലെ ബ്ലൂ ടൈഗേഴ്സ് ആറ് സ്ഥാനങ്ങൾ ആണ് താഴേക്കിറങ്ങിയത്.

ഇഗോർ സ്റ്റിമാക്കിന് പകരം മാനോലോ മാർക്വെസ് പരിശീലകനായി എത്തിയിട്ടും ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഈ മാസം ആദ്യം സ്പാനിഷ് പരിശീലകൻ ടീമുമായി വേർപിരിയുകയും ചെയ്തിരുന്നു.
2016 ഡിസംബറിൽ ഇന്ത്യ 135ആം സ്ഥാനത്ത് ആയിരുന്നു. അതിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണ് ഈ പുതിയ 133.