പരിശീലന മത്സരത്തിൽ ഇന്ത്യ ഒപ്പത്തിനൊപ്പം

ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രണ്ടു ടീമുകളായി ഏറ്റുമുട്ടിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് മുംബൈയിൽ ആയിരുന്നു ഇന്ത്യയുടെ പരിശീലന മത്സരം നടന്നത്. വെള്ള ജേഴ്സി അണിഞ്ഞ ടീമും നീല ജേഴ്സി അണിഞ്ഞ ടീമും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചു.

ഇന്ത്യൻ ക്യാമ്പിൽ ഉള്ള താരങ്ങളെ രണ്ട് ടീമുകളായി തിരിച്ചാണ് സ്റ്റിമാച് മത്സരിപ്പിച്ചത്. നീല ജേഴ്സി അണിഞ്ഞ ടീമിലായിരുന്നു പരിചയ സമ്പത്തുള്ള കളിക്കാരിൽ ഭൂരിഭാഗവും ഇറങ്ങിയത്. ഛേത്രി, ഗുർപ്രീത്, അനസ്, ജിങ്കൻ എന്നിവരൊക്കെ നീല ടീമിൽ ആയിരുന്നു ഇറങ്ങിയത്. വെള്ള ജേഴ്സി അണിഞ്ഞ ടീമിൽ സഹൽ, ജെറി, സൂസൈരാജ് എന്നിവരൊക്കെ അണിനിരന്നു.

വെള്ള ജേഴ്സി അണിഞ്ഞ ടീമിനു വേണ്ടി ഉദാന്തയും മന്ദർ റാവുവും സ്കോർ ചെയ്തു. ഫറൂം ചൗദരിയും ചാങ്തെയുമാണ് നീല ജേഴ്സി അണിഞ്ഞ ഇന്ത്യക്കായി ഗോൾ നേടിയത്.

Previous articleറഷ്യ വിട്ട് മുൻ യുവന്റസ് താരം മാർക്കീസിയോ
Next articleവിംബിൾഡനിൽ പുതുചരിത്രം എഴുതി 15 കാരി, വീനസിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ