റഷ്യ വിട്ട് മുൻ യുവന്റസ് താരം മാർക്കീസിയോ

യുവന്റസ് ലെജൻഡ് ക്ലൗഡിയോ മാർക്കീസിയോ റഷ്യ വിട്ടു. റഷ്യൻ ക്ലബായ സെനിറ്റ് എഫ്സിയുടെ താരമായ മാർക്കീസിയോ ഒരു സീസണിന് ശേഷമാണ് ക്ലബ്ബ് വിടുന്നത്. കഴിഞ്ഞ വര്ഷം ആഗസ്റ്റിലാണ് സെന്റ് പീറ്റേഴ്സ്ബർഗ് ക്ലബ്ബുമായി കരാറിൽ എത്തിയത്. ഏറെ വൈകാതെ തന്നെ 33 കാരനായ താരം 2020 വരെയുള്ള കരാറിലും ഒപ്പിട്ടു. എന്നാൽ കാൽ മുട്ടിനേറ്റ പരിക്കും ആരോഗ്യ പ്രശ്നങ്ങളും മാർക്കീസിയോക്ക് വമ്പൻ തിരിച്ചടിയായി.

15 മത്സരങ്ങളിൽ മാത്രമേ താരത്തിന് കളിയ്ക്കാൻ സാധിച്ചിരുന്നുള്ളു. എങ്കിലും മാർക്കീസിയോ റഷ്യൻ ലീഗിൽ രണ്ടു ഗോളുകൾ അടിച്ചു. മുൻ ഇറ്റാലിയൻ താരമായ മാർക്കീസിയോ യുവന്റസിന് വേണ്ടി 389 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. യുവന്റസിനൊപ്പം 7 ലീഗ് കിരീടങ്ങൾ ഉയർത്തിയ മാർക്കീസിയോ അടുത്ത ക്ലബ്ബിനെ കുറിച്ചോ വിരമിക്കലിനെ കുറിച്ചോ പ്രതികരിച്ചിട്ടില്ല .