ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 23 08 27 16 32 47 114
Download the Fanport app now!
Appstore Badge
Google Play Badge 1

2023 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള 22 അംഗ ടീമിനെ ഇന്ത്യൻ സീനിയർ വനിതാ ടീം ഹെഡ് കോച്ച് തോമസ് ഡെന്നർബി പ്രഖ്യാപിച്ചു.

Picsart 23 08 27 16 33 07 835

ഫിഫ റാങ്കിംഗിൽ 61-ാം സ്ഥാനത്തുള്ള ഇന്ത്യൻ വനിതാ ടീം, ഗ്രൂപ്പ് ബിയിൽ ചൈനീസ് തായ്‌പേയ് (38-ാം റാങ്ക്), തായ്‌ലൻഡ് (46-ാം റാങ്ക്) എന്നിവർക്കൊപ്പമാണ്.

17 ടീമുകളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. എ, ബി, സി ഗ്രൂപ്പുകൾക്ക് മൂന്ന് ടീമുകൾ വീതവും ഡി, ഇ ഗ്രൂപ്പുകൾക്ക് നാല് ടീമുകളും വീതമുണ്ട്. അഞ്ച് ഗ്രൂപ്പ് ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.

ഏഷ്യൻ ഗെയിംസിലെ വനിതാ ഫുട്ബോൾ ടൂർണമെന്റ് പ്രായപരിധികളില്ല. അതുകൊണ്ട് തന്ന മുഴുവൻ സീനിയർ ദേശീയ ടീമുകളും അവരുടെ മികച്ച ടീമുമായാകും ഇറങ്ങുക. ഇന്ത്യൻ വനിതാ ടീം മുമ്പ് രണ്ട് തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. 2014ൽ ആയിരുന്നു അവസാനം.

Indian Women’s Football Squad for the 19th Asian Games:

Goalkeepers: Shreya Hooda, Sowmiya Narayanasamy, Panthoi Chanu.

Defenders: Ashalata Devi, Sweety Devi, Ritu Rani, Dalima Chhibber, Astam Oraon, Sanju, Ranjana Chanu.

Midfielders: Sangita Basfore, Priyangka Devi, Indumathi Kathiresan, Anju Tamang, Soumya Guguloth, Dangmei Grace.

Forwards: Pyari Xaxa, Jyoti, Renu, Bala Devi, Manisha, Sandhiya Ranganathan.

Head Coach: Thomas Dennerby.