ഇന്ത്യയോട് സൗഹൃദ മത്സരം കളിക്കാൻ അർജന്റീന തയ്യാറായിരുന്നു, പക്ഷെ എ ഐ എഫ് എഫ് പിന്മാറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ചാമ്പ്യന്മാരായ അർജന്റീനയുമായി ഒരു സൗഹൃദ മത്സരം കളിക്കാനുള്ള അവസരം ഇന്ത്യ നിരസിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ഇന്ത്യയുമായി സൗഹൃദ മത്സരം കളിക്കാൻ അർജന്റീന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ സമീപിച്ചിരുന്നു എന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറയുന്നു. നീണ്ടകാലം അർജന്റീന എ ഐ എഫ് എഫുമായി ചർച്ചകൾ നടത്തി. എന്നാൽ ഇന്ത്യക്ക് സാമ്പത്തികമായി അത്തരം ഒരു മത്സരം നടത്താൻ ആകാത്തതു കൊണ്ട് ഇന്ത്യ പിന്മാറുക ആയിരുന്നു.

അർജന്റീന 23 06 15 19 23 18 919

ബംഗ്ലാദേശിനോടും ഇന്ത്യയോടും ഒരോ മത്സരം കളിക്കാൻ ആയിരുന്നു അർജന്റീന ആഗ്രഹിച്ചത്. എന്നാൽ അർജന്റീനയുടെ ആഗ്രഹം സാഫല്യമാക്കാൻ രണ്ട് രാജ്യങ്ങൾക്കും ആയില്ല. അർജന്റീനയുമായി ഒരു മത്സരം നടത്താൻ മാത്രം വലിയ സ്പോൺസറെ കണ്ടെത്താൻ ഇന്ത്യക്ക് ആകുമായിരുന്നില്ല എന്നും എ ഐ എഫ് എഫ് പറയുന്നു.

32 കോടി രൂപയോളം ആണ് അർജന്റീനയ്ക്ക് ഒരു മത്സരം കളിക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നൽകേണ്ടത്. അത് എ ഐ എഫ് എഫിനെ കൊണ്ട് സാധിക്കുന്നത് ആയിരുന്നില്ല എന്നും ഷാജി പ്രഭാകരൻ പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതു കൊണ്ടാണ് അർജന്റീന ഇന്തോനേഷ്യയെയും ഓസ്ട്രേലിയയെയും നേരിട്ടത്.