CAFA നേഷൻസ് കപ്പ് 2025-ലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഇന്ത്യയുടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള മുന്നേറ്റം ഇനിയെന്ത് എന്ന ആകാംഷയിലാണ് ആരാധകർ. ഈ സമനിലയോടെ ഇന്ത്യക്ക് 4 പോയിന്റായി. നോക്കൗട്ട് റൗണ്ടിൽ എത്താൻ ഇത് ടീമിന് മികച്ച സാധ്യത നൽകുന്നു. ഇരു ടീമുകളും മികച്ച പ്രതിരോധം കാഴ്ചവെച്ച മത്സരത്തിൽ, പല മുന്നേറ്റങ്ങളും ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
ഇനി എല്ലാവരുടെയും കണ്ണുകൾ ഇന്ന് രാത്രി നടക്കുന്ന നിർണായകമായ ഇറാൻ-താജിക്കിസ്ഥാൻ മത്സരത്തിലേക്കാണ്. ആ മത്സരത്തിന്റെ ഫലം ഇന്ത്യയുടെ ടൂർണമെന്റിലെ ഭാവി നിർണയിക്കും. ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ 4 പോയിന്റാണ് ഇന്ത്യക്ക് ഉള്ളത്.