122ആമത് ഐ എഫ് എ ഷീൽഡ് ഫൈനൽ ഒരു കൊൽക്കത്തൻ ഡെർബിയാകും. ഇന്നത്തെ രണ്ടാം സെമിയിൽ മോഹൻ ബഗാൻ വിജയിച്ചതോടെയാണ് കൊൽക്കത്ത ഡെർബി ഫൈനലിൽ ഉറപ്പായത്. ഇന്ന് നടന്ന മത്സരത്തിൽ മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൈൽ എഫ് സിയെ തോൽപ്പിച്ചത്. ബഗാനായി സൗരവ് ദാസും, സുബോ ഘോഷും ഗോളുകൾ നേടി. ഇസ്രാഫീലാണ് സൈലിനായി ഗോൾ നേടിയത്.
ഇന്നലെ നടന്ന ആദ്യ സെമിയിൽ ഈസ്റ്റ് ബംഗാൾ ടാറ്റ അക്കാദമിയെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നിരുന്നു. മലയാളികളുടെ ഇഷ്ടതാരം ജോപോൾ അഞ്ചേരിയാണ് ബഗാനെ പരിശീലിപ്പിക്കുന്നത്. ജൂലൈ 19നാണ് ഫൈനൽ നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial