അവസാന ഏഴു മിനുട്ടിൽ ഇന്ത്യൻ അണ്ടർ 16 ടീമിന്റെ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തായ്ലാന്റിൽ ഇന്ന് ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. സൗഹൃദ മത്സരത്തിൽ ബാങ്കോക് ഗ്ലാസ് എഫ് സിയെ നേരിട്ട ഇന്ത്യൻ ടീം 83 മിനുട്ട് വരെ 2-0 എന്ന സ്കോറിന് പിറകിലായിരുന്നു. അവിടെ നിന്ന് ഗംഭീര തിരിച്ചുവരവാണ് അവസാന ഏഴു മിനുട്ടിൽ ടീം ഇന്ത്യ നടത്തിയത്. 83 ആം മിനുട്ടിലും 86ആം മിനുട്ടിലും നേടിയ ഗോളുകളോടെ ഇന്ത്യ മത്സരം 2-2 എന്ന നിലയിൽ സമനില പിടിക്കുകയായിരുന്നു‌.

ഇന്ത്യക്കായി 83ആം മിനുട്ടിൽ റിക്കിയും 86ആം മിനുട്ടിൽ രവിയുമാണ് സ്കോർ ചെയ്തത്. തായ്ലാന്റിലെ ഇന്ത്യയുടെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ബുറിറാം ക്ലബിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇനി 20ആം തീയതി നടക്കുന്ന മത്സരത്തിൽ ഇന്ത്യ തായ്‌ലാന്റ് അണ്ടർ 16 ടീമിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial